ക്രാഷ് ടെസ്റ്റിൽ തകർന്നടിഞ്ഞ് സുസുക്കി ഫ്രോങ്ക്സ്

സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന ഉപഭോക്താക്കൾക്കും ഫ്രോങ്കിസിൻ്റെ ആരാധകർക്കും കനത്ത നിരാശയാണ് ക്രാഷ് ടെസ്റ്റ് സമ്മാനിച്ചിരിക്കുന്നത്
 ക്രാഷ് ടെസ്റ്റിൽ തകർന്നടിഞ്ഞ്  സുസുക്കി ഫ്രോങ്ക്സ്
Source: X
Published on
Updated on

ഇന്ത്യൻ വിപണിയിൽ വൻ ജനപ്രീതിയുള്ള സുസുക്കി ഫ്രോങ്ക്‌സിന് അന്താരാഷ്ട്ര സുരക്ഷാ പരിശോധനയിൽ കനത്ത തിരിച്ചടി. ക്രാഷ് ടെസ്റ്റിൽ വെറും വൺ സ്റ്റാർ റേറ്റിംഗ് മാത്രമാണ് ഫ്രോങ്ക്‌സിന് നേടാനായത്. പിൻ സീറ്റിലെ സീറ്റ് ബെൽറ്റ് സംവിധാനത്തിനുണ്ടായ ഗുരുതരമായ പരാജയമാണ് സ്കോർ കുത്തനെ താഴാൻ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.

സുരക്ഷയുടെ കാര്യത്തിൽ ഇതിനകം തന്നെ ധാരാളം പഴി കേട്ടിട്ടുള്ള മാരുതി സുസുക്കിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ക്രാഷ് ടെസ്റ്റ് റിസൾട്ട്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന ഉപഭോക്താക്കൾക്കും ഫ്രോങ്കിസിൻ്റെ ആരാധകർക്കും കനത്ത നിരാശയാണ് ക്രാഷ് ടെസ്റ്റ് സമ്മാനിച്ചിരിക്കുന്നത്.

 ക്രാഷ് ടെസ്റ്റിൽ തകർന്നടിഞ്ഞ്  സുസുക്കി ഫ്രോങ്ക്സ്
ലഗേജ് കൂടുതലായാലും പ്രശ്നമില്ല; വലിയ ബൂട്ട് സ്പേസുള്ള ബജറ്റ് ഫ്രണ്ട്ലി കാറുകൾ വിപണിയിൽ

പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയിൽ കനത്ത ആശങ്കയുയർത്തുന്നതാണ് പുതിയ റിസൾട്ട്. ഇന്ത്യയിൽ നിർമിച്ച് ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഫ്രോങ്ക്സിൻ്റെ പിൻസീറ്റിലെ സീറ്റ് ബെൽറ്റ് തകരാറിലായതാണ് കുറഞ്ഞ സ്കോർ ലഭിക്കാൻ കാരണമായത്. സുസുക്കി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതു വരെ ഫ്രോങ്ക്സിൻ്റെ പിൻസീറ്റുകൾ മുതിർന്നവരും കുട്ടികളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഏജൻസി നിർദേശം നൽകിയിട്ടുണ്ട്.

ഐസോഫിക്സ് മൗണ്ടുകളും ടോപ് ലെതർ പോയിൻ്റുകളും കാറിലുണ്ടെങ്കിലും ചൈൽഡ് പ്രസൻസ് ഡിറ്റക്ഷൻ സിസ്റ്റത്തിൻ്റെയും പിൻസീറ്റ് സുരക്ഷാ സവിശേഷതകളുടേയും അഭാവവും സ്കോർ കുറയുന്നതിന് കാരണമായി. ഫ്രോങ്ക്സിലെ നൂതന സുരക്ഷാ സംവിധാനങ്ങളായ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്പീഡ് സൈൻ റെക്കഗ്നിഷൻ എന്നിവയാണ് 55 ശതമാനം സേഫ്റ്റി അസിസ്റ്റ് സ്കോർ നേടാൻ സഹായിച്ചത്.

 ക്രാഷ് ടെസ്റ്റിൽ തകർന്നടിഞ്ഞ്  സുസുക്കി ഫ്രോങ്ക്സ്
സിയറ അക്കംപ്ലിഷ്‌ഡ്, അക്കംപ്ലിഷ്‌ഡ് പ്ലസ് മോഡലുകളുടെ വിലയുടെ കാര്യത്തിലും ഞെട്ടിച്ച് ടാറ്റ

ജപ്പാനിൽ നടന്ന ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാറും ASEAN NCAP-ൽ 5 സ്റ്റാറും നേടിയതാണ് ഫ്രോങ്ക്സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com