
ഇന്ത്യന്‍ വിപണയില്‍ പുതിയ ലോ കോസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഏഥര്‍. വാര്‍ഷിക കമ്മ്യൂണിറ്റി ഡേ 2025 പരിപാടിയില്‍ പുതിയ 'EL' ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഏഥര്‍ സിഇഒ തരുണ്‍ മേഹ്തയാണ് എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
450 സീരീസ് RIZTA മോഡലിനെഅടിസ്ഥാനമാക്കി കൂടുതല്‍ വൈവിധ്യമാര്‍ന്നതും ചിലവ് കുറഞ്ഞതുമായ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനാണ് 'EL' പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. പുതുക്കിയ പവര്‍ ട്രെയിനും ഇലക്ട്രോണിക്‌സും കൂടാതെ നിലവിലുള്ള അവേലൃ 450 പ്ലാറ്റ്‌ഫോമിലെ ബാറ്ററിയും അവേലൃേെമരസ സോഫ്റ്റ് വെയറും ഉള്‍പ്പെടുത്തിയാണ് പുതിയ ഋഘ രൂപകപ്പന ചെയ്തിരിക്കുന്നത്.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഇത് സഹായകമാകും. കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ മോഡലുകള്‍ EL പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിതമായിരിക്കാനാണ് സാധ്യത. എന്നാല്‍ EL അധിഷ്ഠിത സ്‌കൂട്ടറുകളുടെ സവിശേഷതകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ടിവി മോട്ടോര്‍സ്, ഹീറോ വിഡ, ഓല ഇലക്ട്രിക്, ബജാജ് ഓട്ടോ എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ് EL ലൂടെ ഏഥര്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഏഥര്‍ കമ്മ്യൂണിറ്റി ദിനത്തില്‍ ബ്രാന്‍ഡിന്റെ നെക്സ്റ്റ് ജനറേഷന്‍ ചാര്‍ജറുകളുടെ ലോഞ്ചും നടക്കും. EL പ്ലാറ്റ്‌ഫോമിനെപ്പം Atherstack 7.0 എന്ന അപ്‌ഡേറ്റഡ് സോഫ്റ്റ് വെയര്‍ പതിപ്പും പുറത്തിറങ്ങും. മച്ചപ്പെട്ട ടെക്‌നോളജി അപ്ഗ്രഡുകളും കണക്റ്റിവിറ്റി ഫീച്ചറുകളും ഉള്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.