നവരാത്രി മുതല്‍ ദീപാവലി വരെ; 30 ദിവസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് വിറ്റത് 1 ലക്ഷത്തിലേറെ കാറുകള്‍! മുന്നിൽ നെക്സോൺ

കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് നെക്‌സോണിന്റെ വില്‍പ്പനയില്‍ 73 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.
നവരാത്രി മുതല്‍ ദീപാവലി വരെ; 30 ദിവസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് വിറ്റത് 1 ലക്ഷത്തിലേറെ കാറുകള്‍! മുന്നിൽ നെക്സോൺ
Published on

ഉത്സവകാലത്ത് ടാറ്റ മോട്ടോഴ്‌സില്‍ റീട്ടെയില്‍ കാറുകള്‍ ബുക്ക് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് ടാറ്റ മോട്ടോഴ്‌സ്. നവരാത്രി മുതല്‍ ദീപാവലി വരെയുള്ള 30 ദിവസത്തിനിടയില്‍ ഒരു ലക്ഷം പാസഞ്ചര്‍ വാഹങ്ങളുടെ വ്യാപാരം നടന്നെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് 33 % വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായതെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു.

വാഹന വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് നെക്‌സോണിനാണ്. 38,000 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് നെക്‌സോണിന്റെ വില്‍പ്പനയില്‍ 73 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2025 സെപ്തംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനവും നെക്‌സോണ്‍ ആണ്.

നവരാത്രി മുതല്‍ ദീപാവലി വരെ; 30 ദിവസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് വിറ്റത് 1 ലക്ഷത്തിലേറെ കാറുകള്‍! മുന്നിൽ നെക്സോൺ
വിൻസൺ ഗോമസിൻ്റെ ഫോൺ നമ്പർ ഇനി കാട്ടാക്കടയിലെ കാർ നമ്പർ; ലക്ഷങ്ങളെറിഞ്ഞ് '2255' സ്വന്തമാക്കി മലയിൻകീഴ് സ്വദേശി

തൊട്ടുപിന്നാലെ ടാറ്റ പഞ്ചാണ് കൂടുതല്‍ ആളുകള്‍ വാങ്ങിയ വാഹനം. 32,000 വാഹനങ്ങളാണ് ഒരു മാസത്തിനിടെ വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനത്തെ വര്‍ധനയാണ് പഞ്ചിന് ഉണ്ടായത്.

ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും വലിയച മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ 10,000 യൂണിറ്റുകളാണ് വിറ്റത്. ഒരു വര്‍ഷത്തിനിടെ 37 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്സവ സീസണുകളില്‍ ഇത്രയും മികച്ച വ്യാപാരം നടക്കുന്നതിന് ടാറ്റയ്ക്കുള്ള വിവിധ മോഡലുകളും എസ് യു വി കളുമൊക്കെയാണ് സഹായകമായതെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു.

നവരാത്രി മുതല്‍ ദീപാവലി വരെയുള്ള ഒരു മാസത്തിനിടെ നാഴികകല്ലാണ് ടാറ്റ മോട്ടോഴ്‌സ് നേടിയതെന്ന് സിഇഒ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഒരു ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിക്കപ്പെട്ടു എന്നത് വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com