2025 ജൂണിൽ വാഹന വിപണി അടക്കിവാണ കാറുകൾ ഇവയാണ്; ആദ്യ അഞ്ചിൽ ഏതൊക്കെ?

എസ്‌യുവി വാഹനങ്ങൾ ആയിരിക്കും പലപ്പോഴും പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത്
Hyundai creta
2025 മെയ് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റ വിൽപ്പനയിൽ വലിയ ഇടിവുണ്ടായിരുന്നുSource: Freepik
Published on

കാറുകളുടെ കാര്യമെടുത്താൽ ഇന്ത്യക്കാർക്ക് എസ്‌യുവി വാഹനങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അത് സാധൂകരിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 2025ൽ ഇന്ത്യൻ വിപണി ഭരിച്ച കാറുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ ക്രെറ്റയുടെ വിൽപ്പനയിൽ വലിയ ഇടിവ് ഉണ്ടായിരുന്നു. എന്നാൽ മാസങ്ങൾക്കിപ്പുറം ഹ്യുണ്ടായി എസ്‌യുവി അതിൻ്റെ പ്രതാപം തിരിച്ചുപിടിച്ച് ബെസ്റ്റ് സെല്ലിങ് കാറുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലറും രാജ്യത്തെ ഏറ്റവും വിജയകരമായ സെഡാനുമായ ഡിസയറിനെ ക്രെറ്റ പിന്നിലാക്കി. കഴിഞ്ഞ മാസം മാത്രം 15,786 യൂണിറ്റ് ക്രെറ്റ കാറുകളാണ് വിറ്റുപോയത്. മാരുതി സെഡാനാവട്ടെ 302 യൂണിറ്റുകൾ പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോം‌പാക്റ്റ് എസ്‌യുവിയായ ബ്രെസ്സ മൂന്നാം സ്ഥാനം നേടി . ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് മികച്ച വാഹനങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

ഹ്യുണ്ടായി ക്രെറ്റ

2025 മെയ് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റ വിൽപ്പനയിൽ വലിയ ഇടിവുണ്ടായിരുന്നു. 14,860 യൂണിറ്റുകൾ മാത്രം വിറ്റഴിഞ്ഞതോടെ ക്രെറ്റ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പക്ഷേ പിന്നീട് ക്രെറ്റ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ആധിപത്യം വീണ്ടെടുത്തു. 2024 ജൂണിൽ 16,293 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ക്രെറ്റ 3% നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

HYUNDAI CRETA, best 5 cars
ഹ്യൂണ്ടായി ക്രെറ്റSource: X/ @nocarcontext

മാരുതി സുസുക്കി ഡിസയർ

വിപണിയിലെ ഏറ്റവും മികച്ച രണ്ട് വാഹനങ്ങളിൽ ഒന്നായി തുടരുന്നതിനാൽ ഡിസയർ എല്ലാ സാധ്യതകളെയും മറികടന്ന് സ്ഥാനം തുടരുകയാണ്. സെഡാനുമായി നേരിട്ട് മത്സരിക്കുന്ന കോം‌പാക്റ്റ് എസ്‌യുവികൾ നിറഞ്ഞ ലോകത്ത്, ഡിസയർ 15,484 യൂണിറ്റുകൾ വിറ്റഴിക്കുകയും വർഷം തോറും 15% വമ്പിച്ച വളർച്ച രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 2024 ജൂണിൽ ഇത് 13,421 യൂണിറ്റ് ഡിസറുകളാണ് വിറ്റുപോയത്.

Maruti Suzuki Dzire
മാരുതി സുസുക്കി ഡിസയർSource: X/ @Xroaders_001

മാരുതി സുസുക്കി ബ്രെസ്സ

കോം‌പാക്റ്റ് എസ്‌യുവികളുടെ കാര്യമെടുത്താൽ, 14,507 യൂണിറ്റുകൾ വിറ്റഴിച്ച ബ്രെസ്സയുമായി മാരുതി സുസുക്കി വിപണിയിൽ ആധിപത്യം തുടരുകയാണ് . ഇന്ത്യയിലെ ഒന്നാം നമ്പർ കാർ നിർമാതാക്കളായ ബ്രെസ്സയുടെ വിൽപ്പനയിൽ, വർഷം തോറും 10% വളർച്ചയുമുണ്ട്. 2024 ജൂണിൽ ഇത് 13,172 യൂണിറ്റുകൾ വിറ്റഴിച്ചു. മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ വാഹനം കൂടിയായിരുന്നു ബ്രെസ്സ.

മാരുതി സുസുക്കി എർട്ടിഗ

ആദ്യ അഞ്ച് എംപിവികളുടെ പട്ടികയിൽ ഇടം നേടിയ ഏക എംപിവി എർട്ടിഗയാണ്. 14,151 യൂണിറ്റുകൾ വിറ്റഴിഞ്ഞെങ്കിലും എർടിഗ വിൽപ്പനയിൽ വർഷം തോറും 11% ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. 2024 ജൂണിൽ 15,902 യൂണിറ്റ് എർട്ടിഗ കാറുകൾ വിറ്റുപോയി.

Maruti Suzuki Swift
മാരുതി സുസുക്കി സ്വിഫ്റ്റ്Source: X/@autocar

മാരുതി സുസുക്കി സ്വിഫ്റ്റ്

മഹീന്ദ്ര സ്കോർപിയോയെ പിന്നിലാക്കി സ്വിഫ്റ്റ് വീണ്ടും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ജൂണിൽ സ്വിഫ്റ്റ് 13,275 യൂണിറ്റുകൾ വിറ്റു. എന്നാൽ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19% ഇടിവുണ്ട്. മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആറാമത്തെ വാഹനമായിരുന്നു സ്വിഫ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com