
ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ഓര്‍ബിറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. 99,900 രൂപയാണ് പ്രാരംഭ വില. സ്‌കൂട്ടറിന് 158 കിലോമീറ്റര്‍ വരെയാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 3.1 കിലോവാട്ട് ആണ് ബാറ്ററിപാക്ക് ഓപ്ഷന്‍.
അര്‍ബന്‍ മോഡലില്‍ അവതരിപ്പിച്ച സ്‌കൂട്ടര്‍ വലിയ എല്‍ഇഡി ലൈറ്റുകള്‍ അടക്കം നല്‍കിയിരിക്കുന്നു. ഐ ക്യൂബിന് വ്യത്യസ്തമായി ഇതിന് ഒന്നിലധികം ബാറ്ററി വേരിയന്റുകള്‍ ലഭ്യമാണ്. അതേസമയം സ്ലോ ചാര്‍ജിങ്ങിനും ഫാസ്റ്റ് ചാര്‍ജിങ്ങിനും പരമാവധി എടുക്കുന്ന സമയം എത്രയാണെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.
ബ്ലൂട്ടൂത്ത് ഇന്റഗ്രേഷന്‍ അടക്കമുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മാന്യമായ രീതിയിലുള്ള വിന്‍ഡ്‌സ്‌ക്രീനുമാണ് നല്‍കിയിരിക്കുന്നത്. യുഎസ്ബി ചാര്‍ജിങ്ങ്, ഒടിഎ അപ്‌ഡേറ്റ്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനും മികച്ചതാണ്.
വിപണിയില്‍ ഏഥര്‍ റിസ്തയുമായാണ് ഓര്‍ബിറ്റര്‍ മത്സരിക്കുക. ടിവിഎസ് ഓര്‍ബിറ്റര്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം. ആറ് നിറങ്ങളിലാണ് വണ്ടി വിപണിയില്‍ ഇറക്കുന്നത്. നിയോണ്‍ സണ്‍ബഴ്‌സ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്‌റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷ്യന്‍ കോപ്പര്‍ എന്നീ നിറങ്ങളിലാണ് ലഭ്യമാവുക.