11.8 kWh എൽഎഫ്പി ബാറ്ററി, 45 കി.മീ പരമാവധി വേഗത: ശ്രദ്ധേയമായി യോദ്ധ ഇ-ഓട്ടോ

11.8 കിലോവാട്ട് അവർ ശേഷിയുള്ള എൽ.എഫ്.പി ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്
ePod electric three wheeler
ePod electric three wheeler
Published on: 
Updated on: 

യോദ്ധയുടെ 1,000-ാമത് 'ഇ-പോഡ്' ഇലക്ട്രിക് ത്രീ-വീലർ പുറത്തിറങ്ങി. സൂപ്പീരിയ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക് വാണിജ്യ വാഹന ബ്രാൻഡായ യോദ്ധായാണ് ഈ നേട്ടത്തിനു പിന്നിൽ. രാജ്യത്തെ അവസാന മൈൽ ഗതാഗത മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം ദക്ഷിണേന്ത്യൻ വിപണിയിലേക്കുംവ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ചരക്കുസേവനങ്ങൾക്കും യാത്രാവശ്യങ്ങൾക്കുമുള്ള ഇലക്ട്രിക് വാഹന മോഡലുകളുടെ ശ്രേണി വിപുലീകരിക്കാനും, ഡീലർ-സർവീസ് ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു. ഭാവിയിൽ ഇന്ത്യയ്ക്ക് പുറത്തുള്ള വിപണിയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരങ്ങൾ തേടുമെന്ന് കമ്പനി അറിയിച്ചു.

11.8 കിലോവാട്ട് അവർ ശേഷിയുള്ള എൽ.എഫ്.പി ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 227 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യുന്നതിനായി 4 മുതൽ 5 മണിക്കൂർ വരെ സമയമാണ് ആവശ്യമായി വരുന്നത്. 6 കിലോവാട്ട് കരുത്തും 53 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ ഇലക്ട്രിക് ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. മണിക്കൂറിൽ 45 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

2100 മില്ലീമീറ്റർ വീൽബേസും 120/80-R12 വലുപ്പത്തിലുള്ള ടയറുകളും വാഹനത്തിന് മികച്ച യാത്രസുഖവും സ്ഥിരതയും നൽകുന്നു. കൂടാതെ, പ്രധാന യാത്രാവിവരങ്ങൾ വ്യക്തമായി കാണിക്കുന്നതിനായി 7 ഇഞ്ച് സ്മാർട്ട് കാൻ ഡിജിറ്റൽ എൽ.ഇ.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com