
ഡല്‍ഹി-ഡെറാഡൂണ്‍ റൂട്ടില്‍ പുതിയ സിങ്ബസ് പുതിയ ഇലക്ട്രിക് ബസ് പുറത്തിറക്ക് സിങ്ബസ്. സിങ്ബസ് പ്ലസ് ഇലക്ട്രിക് എന്ന പേരില്‍ പ്രീമിയം ഇലക്ട്രിക് ഇന്റര്‍സിറ്റി ബസ് സര്‍വീസ് ആണ് ആരംഭിക്കുന്നത്.
ക്ലീന്‍ എനര്‍ജി ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ഭാഗമായാണ് പുതിയ ഇലക്ട്രിക് പ്ലസ് ബസിന്റെ ആരംഭിക്കുന്നത്. ഇലക്ട്രിക് ബസിലേക്ക് മാറുന്നത് വഴി കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനും പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുമാണ് ലക്ഷ്യം വെക്കുന്നത്. ഇതുവഴി ദീര്‍ഘദൂര യാത്രകളുടെ ചെലവും ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്.
ജിയോ ബിപിയുമായി സഹകരിച്ച് ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചറും ഒരുക്കും. പ്രധാന ഇടങ്ങളിലെല്ലാം ഇത്തരത്തില്‍ ഇലക്ട്രിക് മൊബിലിറ്റി സേവനങ്ങളും ഒരുക്കും.
സിങ്ബസിനുള്ളതുപോലെ തന്നെ കംഫര്‍ട്ടബിള്‍ സീറ്റ്, വളരെ പ്രൊഫഷണല്‍ ആയ ക്രൂ, ഡിജിറ്റല്‍ ബുക്കിംഗ്, 24 മണിക്കൂറും ലഭ്യമായ കസ്റ്റമര്‍ സര്‍വീസ് എന്നിവയും നല്‍കുന്നു. ദീര്‍ഘ ദൂര യാത്ര മുന്നില്‍ കണ്ടുകൊണ്ടാണ് എല്ലാ ബസും ഡിസൈന്‍ചെയ്തിരിക്കുന്നത്.
2030 ആകുമ്പോഴേക്കും 3,000 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് ആലോചിക്കുന്നതെന്ന് സിങ്ബസിന്റെ സഹ സ്ഥാപകന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. സിങ്ബസിന്റെ പാസ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് 299 രൂപ നിരക്കിലുള്ള യാത്രയ്ക്ക് ഫ്രീ യാത്ര ഇന്‍ഷുറന്‍സും സൗകര്യപ്രദമായ ഷെഡ്യൂളും ഒക്കെ ലഭിക്കും. ദക്ഷിണേന്ത്യയിലും വടക്കേ ഇന്ത്യയിലും അടുത്ത വര്‍ഷത്തിനുള്ളില്‍ 70 ഇല്ക്ട്രിക് ബസുകള്‍ ഓപ്പറേറ്റ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.