ശ്രദ്ധിക്കൂ, ജൂൺ മാസത്തിൽ 12 ദിവസം ബാങ്ക് അവധി!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ അവധിയുടെ കലണ്ടർ പ്രകാരമുള്ള അവധികളാണിത്.
ബക്രീദ്, രഥയാത്ര തുടങ്ങിയ പ്രത്യേക അവധി ദിവസങ്ങളും ജൂൺ മാസത്തിലുണ്ട്.
പ്രതീകാത്മക ചിത്രംSource: SBI
Published on

2025 ജൂണിൽ ആകെ പന്ത്രണ്ട് ബാങ്ക് അവധി ദിവസങ്ങളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ അവധിയുടെ കലണ്ടർ പ്രകാരമുള്ള അവധികളാണിത്. ബാങ്കിങ് സേവനം പ്രയോജനപ്പെടുത്തുന്നവർ ഈ ദിവസങ്ങൾ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം.

ജൂൺ മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും, ഞായറാഴ്ചകളിലേതും ഉൾപ്പെടെയുള്ള നിർബന്ധിത അവധി ദിനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയത്. ബക്രീദ്, രഥയാത്ര തുടങ്ങിയ പ്രത്യേക അവധി ദിവസങ്ങളും ജൂൺ മാസത്തിലുണ്ട്.

ജൂൺ 1 - ഞായറാഴ്ച

ജൂൺ 6 - വെള്ളിയാഴ്ച (ബക്രീദ് പ്രമാണിച്ച് കേരളത്തിൽ ബാങ്ക് അവധി)

ജൂൺ 7 - ശനിയാഴ്ച (ബക്രീദ് - അഗർത്തല, ഐസ്വാൾ, ബേലാപൂർ, ബെംഗളൂരു , ഭോപ്പാൽ , ഭുവനേശ്വർ, ചണ്ഡീഗഡ് , ചെന്നൈ , ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ് (ആന്ധ്രപ്രദേശ് & തെലങ്കാന), ഇംഫാൽ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊഹിമ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പനജി, റാഞ്ചി, ഷിംനഗർ, പാറ്റ്ന, റായ്‌ലഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി.)

ജൂൺ 8 - ഞായറാഴ്ച

ജൂൺ 11- ബുധനാഴ്ച (രാജ സംക്രാന്തി - ഐസ്വാൾ, ഭുവനേശ്വർ, ഗാങ്ടോക്ക്, ഇംഫാൽ, ഷിംല എന്നിവിടങ്ങളിൽ ബാങ്ക് അവധി)

ജൂൺ 14 - രണ്ടാം ശനിയാഴ്ച

ജൂൺ 15 - ഞായറാഴ്ച

ജൂൺ 22 - ഞായറാഴ്ച

ജൂൺ 27 - വെള്ളിയാഴ്ച (രഥയാത്ര - ഭുവനേശ്വർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്ക് അവധി)

ജൂൺ 28 - നാലാമത്തെ ശനിയാഴ്ച

ജൂൺ 29 - ഞായറാഴ്ച

ജൂൺ 30 - തിങ്കളാഴ്ച (റെംന നി - ഐസ്വാളിൽ ബാങ്ക് അവധി)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com