പുതുവർഷത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം: ഇല്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും

ബാങ്കിങ് ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികളെ ഇത് കാര്യമായി ബാധിക്കും
പുതുവർഷത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം: ഇല്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും
Published on
Updated on

ഡിസംബർ 31നകം ആധാറുമായി ലിങ്ക് ചെയ്യാത്തവരുടെ പാൻകാർഡുകൾ 2026 ജനുവരി ഒന്നു മുതൽ പ്രവർത്തനരഹിതമാകും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ആണ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പാൻ ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികൾ 1000 രൂപ വരെ പിഴ നൽകേണ്ടി വരുമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്കിങ് ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികളെ ഇത് കാര്യമായി ബാധിക്കും.

ഇതുവരെ ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ ലേറ്റ് ഫീ ആയി പിഴയൊടുക്കേണ്ടി വരും. പിഴയടച്ച് കഴിഞ്ഞാൽ മാത്രമേ ലിങ്കിങ് പൂർത്തിയാക്കാനാവുകയുള്ളൂ. എന്നാൽ 2024 ഒക്ടോബർ 1-ന് ശേഷം ആധാർ എൻറോൾമെൻ്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് ഡിസംബർ 31 വരെ സൗജന്യമായി ലിങ്ക് ചെയ്യാൻ സാധിക്കും.

പുതുവർഷത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം: ഇല്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും
അങ്ങനെ എല്ലാ ചെലവും കഴിഞ്ഞിട്ട് പണക്കാരാകില്ല; സമ്പാദിക്കാൻ ഈ വഴികൾ പരീക്ഷിക്കാം

ഓൺലൈനായി ലിങ്ക് ചെയ്യേണ്ടതിങ്ങനെ..

  • ആദായനികുതി വകുപ്പിൻ്റെ ഇ ഫയലിങ് പോർട്ടലായ incometax.gov.in ൽ കയറി ലിങ്ക് ആധാർ ഓപ്ഷൻ തെരഞ്ഞെടുക്കുക

  • ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകി വാലിഡേറ്റ് ചെയ്യുക

  • നേരത്തെ പിഴ അടച്ചിട്ടില്ലെങ്കിൽ 'Continue to Pay Through e-Pay Tax' ഓപ്ഷൻ നൽകി 1000 രൂപ പിഴയടക്കുക. ശേഷം ആധാറിലെ പേരും മൊബൈൽ നമ്പറും നൽകുക

  • പിന്നീട് വീണ്ടും ലിങ്ക് ആധാർ ഓപ്ഷന് കീഴിൽ വിശദാംശങ്ങൾ നൽകുക

  • പിന്നീട് മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാവുന്നതോടെ അപേക്ഷ സമർപ്പിക്കപ്പെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com