
നാഷണല്‍ പേയ്മന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) ആഗോള കാര്‍ഡ് പേയ്മെന്റ് ശൃംഖലയായ റുപേയും ബുക്ക് മൈ ഷോയും ഒന്നിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് പുതിയ പാര്‍ട്ണര്‍ഷിപ്പ്. RuPayയുടെ ഉപഭോക്താക്കള്‍ക്കായി ലൈവ് ഇവന്റ്‌സ് പാസ്‌പോര്‍ട്ടും പുറത്തിറക്കും.
ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സാംസ്‌കാരികവും വിനോദപരവുമായ ഇവന്റുകളിലേക്കുള്ള പ്രത്യേക പ്രവേശനമാണ് സംരഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സംവിധാനം ഡിജിറ്റല്‍-ഓണ്‍ ഗ്രൗണ്ട് ചാനലുകളില്‍ പ്രവര്‍ത്തിക്കും. വിനോദങ്ങളുടെ ഏകീകരണ പേയ്‌മെന്റാകും ഇത്.
ലൈവ് ഇവന്റ് പാസ്‌പോര്‍ട്ട് എന്ന സംവിധാനത്തിലൂടെ റുപെ കാര്‍ഡ് ഉടമകള്‍ക്ക് സണ്‍ബേണ്‍, ലോല്ലാപലൂസ ഇന്ത്യ, ബാന്‍ഡ് ലാന്‍ഡ് പോലുള്ള ബുക്ക് മൈ ഷോയിലെ പ്രധാന ഇവന്റുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. കൂടാതെ പ്ലാറ്റ്‌ഫോമിലെ മറ്റ് ഇവന്റുകളിലും റുപെ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
കൂടാതെ മുന്‍കൂട്ടിയുള്ള പ്രീ-സെയില്‍ ടിക്കറ്റ് ആക്‌സസ്, സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ മുന്‍ഗണന, , ക്യൂറേറ്റഡ് ഭക്ഷണ പാനീയ ഓപ്ഷനുകള്‍, എക്സ്‌ക്ലൂസീവ് മര്‍ച്ചന്‍ഡൈസ് പ്രിവിലേജുകള്‍, ഓണ്‍-സൈറ്റ് ടോപ്പ്-അപ്പുകള്‍ക്കുള്ള ഫാസ്റ്റ്-ലെയ്ന്‍ എന്‍ട്രി, തിരഞ്ഞെടുത്ത വേദികളില്‍ പ്രത്യേക ലോഞ്ച് സ്പെയ്സുകള്‍ എന്നീ ആനുകൂല്യങ്ങളും റുപെ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.
വരാനിരിക്കുന്ന ഉത്സവ സീസണില്‍, ലൈവ് ഇവന്റ് പാസ്‌പോര്‍ട്ട് നേരത്തെയുള്ള ടിക്കറ്റ് വില്‍പ്പന വര്‍ധിപ്പിക്കാനും, ബ്രാന്‍ഡ് ലോയല്‍റ്റി വര്‍ധിപ്പിക്കാനും, സ്‌പോര്‍ട്‌സ്, സംഗീതം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയില്‍ റുപെയെ ബന്ധിപ്പിക്കും.