സ്വർണത്തിൽ നിക്ഷേപിക്കാം; ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം!

സോവറിൻ ഗോൾഡ് ബോണ്ട് ,ഇടിഎഫുകൾ, ഭൗതിക സ്വർണ്ണം, ഡിജിറ്റൽ ഗോൾഡ് തുടങ്ങി ഏത് നിക്ഷേപം വേണമെന്ന് തിരഞ്ഞെടുക്കുക.
gold
gold
Published on

നിക്ഷേപകർക്ക് ഏറെ മികച്ച തിരഞ്ഞെടുപ്പായിരിക്കും സ്വർണം. സാമ്പത്തിക പ്രതിസന്ധികളിലും, നിക്ഷേപത്തിൻ്റെ വൈവിധ്യത്തിലും സ്വർണം ഏറെ സഹായകമാണ്. പക്ഷെ വിപണിയേയും നിക്ഷേപ സാധ്യതകളേയും കൃത്യമായി അറിഞ്ഞ ശേഷം വളരെ ബുദ്ധിപരമായി നടപ്പാക്കേണ്ട ഒന്നാണ് സ്വർണ നിക്ഷേപം.

പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.



നിക്ഷേപ ലക്ഷ്യങ്ങൾ തിരിച്ചറിയാം, പഠിക്കാം

നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ കൃത്യമായി തിരിച്ചറിയുകയും അതേക്കുറിച്ച് പഠിക്കുകയുമാണ് പ്രധാനമായി ചെയ്യേണ്ടത്. എന്തുകൊണ്ടാണ് നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത് എന്നതിനനുസരിച്ചാണ് ഏത് തരം നിക്ഷേപമാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടെത്താൻ കഴിയുകയുള്ളു.

വൈവിധ്യവൽക്കരണം

നിക്ഷേപമെന്ന നിലയിൽ സ്വർണം മികച്ച തീരുമാനമാണ്. പക്ഷെ അപകട സാധ്യതകളും നാം മുന്നിൽ കാണേണ്ടതുണ്ട്. അതുകൊണ്ട് സ്റ്റോക്കുകൾ, ബോണ്ടുകൾ, പ്രോപ്പർട്ടി, ക്യാഷ് ഇക്വിവലൻ്റുകൾ എന്നിങ്ങനെ വിവിധ രീതിയിൽ നിക്ഷേപിക്കുക. ഇതിലൂടെ വിപണിയിലെ മാറ്റങ്ങളെ മറികടക്കാനാകും.


നിക്ഷേപ രീതി തിരഞ്ഞെടുക്കുക

ഭൗതിക സ്വർണ്ണം അത് ആഭരണങ്ങളോ, ബിസ്ക്കറ്റുകളോ, നാണയങ്ങളോ ആകട്ടെ യഥാർത്ഥ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് എന്നത് ശരിതന്നെ. പക്ഷെ അവ സുരക്ഷിതമായി സൂക്ഷിക്കുകയും വേണമെന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. സോവറിൻ ഗോൾഡ് ബോണ്ട് ,ഇടിഎഫുകൾ, ഭൗതിക സ്വർണ്ണം, ഡിജിറ്റൽ ഗോൾഡ് തുടങ്ങി ഏത് നിക്ഷേപം വേണമെന്ന് തിരഞ്ഞെടുക്കുക.

കൃത്യമായ സമയം

സ്വർണത്തിൻ്റെ കാര്യത്തിൽ നിക്ഷേപം പോലെ തന്നെ നിക്ഷേപിക്കുന്ന സമയവും പ്രധാനപ്പെട്ടതാണ്. ഉത്സവങ്ങൾ, പ്രത്യേക അവസരങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം വിപണിയിലെ സ്വർണ്ണ വിലയെ ബാധിക്കും.ഇക്കാര്യങ്ങളെല്ലാം കൃത്യമായി വിലയിരുത്തുന്നത് സഹായകമാകും.


അപകട സാധ്യതകൾ

എത്ര തന്നെ സുരക്ഷിതമെന്ന് പറഞ്ഞാലും സ്വർണത്തിലും അപകട സാധ്യതകളുണ്ട്. അത് കൃത്യമായി മനസിലാക്കിവേണം നിക്ഷേപം നടത്താൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com