
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 720 രൂപ കൂടി 55,000 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6,875 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ പവന് 54280 രൂപയായിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണ്ണവിലയും സര്‍വകാല റെക്കോര്‍ഡില്‍ ആണ്. 2450 ഡോളര്‍ റെക്കോര്‍ഡ് തകര്‍ത്ത് 2482 ഡോളറിലേക്ക് കുതിച്ചു. എങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 1.6% കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്.
അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് കാരണം. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5710 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 100 രൂപയായി.
1-Jul-24 53,000
2-Jul-24 53080
3-Jul-24 53080
4-Jul-24 53600
5-Jul-24 53600
6-Jul-24 54120
7-Jul-24 54120
8-Jul-24 53960
9-Jul-24 53680
10-Jul-24 53680
11-Jul-24 53840
12-Jul-24 54080
13-Jul-24 54080
14-Jul-24 54080
15-Jul-24 54000
16-Jul-24 54280
17-Jul-24 55,000