കത്തിക്കയറി സ്വർണവില; പവന് 1,12,800 രൂപ

ഇന്ന് ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയായി. പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയായി
 കത്തിക്കയറി സ്വർണവില; പവന്  1,12,800 രൂപ
Published on
Updated on

യുഎസ്- ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തോടെ സ്വർണവിപണിയിലും ചലനമുണ്ടായി. കുറച്ച് ദിവസങ്ങളായി നേരിട്ടിരുന്ന ഇടിവിൽ നിന്നും മാറി കത്തിക്കയറുകയാണ് സ്വർണവില. ഇന്ന് ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയായി. പവന് 2920 രൂപ വർധിച്ച് 1,12,800 രൂപയായി.

 കത്തിക്കയറി സ്വർണവില; പവന്  1,12,800 രൂപ
വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

രണ്ടാഴ്ചത്തെ താൽക്കാലിക വെടി നിർത്തലിനാണ് ഇറാനും യുഎസും തമ്മിൽ ധാരണയായത്. ഇതോടെയാണ് വിപണിയിൽ സ്വർണവില ഉയർന്നത്. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 76.47 ഡോളറിലാണ് വ്യാപാരം. വെടിനിർത്തൽ ധാരണയായതോടെ എണ്ണവിലയിലും ഇടിവ് വന്നിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com