സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 160 രൂപ കൂടി 91,040 രൂപയായി. ഗ്രാമിന് 11,380 രൂപ ആയി. ഇന്നലെ രണ്ട് തവണയായി 1400 രൂപ ഉയർന്നതിന് പിന്നാലെയാണ് ഇന്നും വിലയിൽ വർധന.
അതേസമയം, ആഗോളവിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ചെറിയ ഇടിവുണ്ടായത്. സ്പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.
ഇന്നലെ പവന് വില 91,000 കടന്നിരുന്നു. രാജ്യാന്തര വിപണിയിൽ വലിയ മുന്നേറ്റമുണ്ടാക്കിയതിന് ശേഷം ഇന്നലെ വൈകീട്ട് സ്വർണവില ഇടിഞ്ഞിരുന്നു. എന്നാൽ, ഓൺലൈൻ സ്വർണവ്യാപാരം ഉയർന്നതോടെയാണ് സ്വർണവില വീണ്ടും അടിക്കടി ഉയരുന്നത്.