ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴ നല്‍കേണ്ടിവരും; ശ്രദ്ധിച്ചില്ലെങ്കില്‍ അടക്കേണ്ടിവരിക നികുതിയുടെ 200% പിഴ

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശരിയായ നികുതിയാസൂത്രണം നികുതി ലാഭിക്കാനും പ്രശ്നങ്ങള്‍ ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.
ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴ നല്‍കേണ്ടിവരും; ശ്രദ്ധിച്ചില്ലെങ്കില്‍ അടക്കേണ്ടിവരിക നികുതിയുടെ 200% പിഴ
Published on
Updated on

ഉയര്‍ന്ന നികുതി കാരണമല്ല മറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലൂടെയാണ് പലര്‍ക്കും പണം നഷ്ടമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ നികുതി രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ആദായ നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ ചെറിയ പിഴവുകള്‍ക്ക് പോലും അടക്കേണ്ട നികുതിയുടെ 200% വരെ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശരിയായ നികുതിയാസൂത്രണം നികുതി ലാഭിക്കാനും പ്രശ്നങ്ങള്‍ ഒഴിവാക്കാനും നിങ്ങളെ സഹായിക്കും. കൂടാതെ സാധാരണയായി ലഭിക്കുന്ന സെക്ഷന്‍ 80 ഡി പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, സെക്ഷന്‍ 24(ബി) പ്രകാരമുള്ള ഭവനവായ്പ പലിശ, 80 സിസിഡി (1 ബി) പ്രകാരമുള്ള എന്‍പിഎസ് സംഭാവന, എച്ച്ആര്‍എ, എല്‍ടിഎ, ശമ്പളത്തില്‍ നിന്നുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, സെക്ഷന്‍ 80 സി പ്രകാരമുള്ള ഇപിഎഫ്, പിപിഎഫ്, ഇഎല്‍എസ്എസ്, ലൈഫ് ഇന്‍ഷുറന്‍സ്, ഹോം ലോണ്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയ കിഴിവുകളെല്ലാം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നതും നികുതി ഇളവുകള്‍ ലഭിക്കാന്‍ സഹായകമാണ്.

ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴ നല്‍കേണ്ടിവരും; ശ്രദ്ധിച്ചില്ലെങ്കില്‍ അടക്കേണ്ടിവരിക നികുതിയുടെ 200% പിഴ
കൂട്ട പിരിച്ചുവിടലിനൊരുങ്ങി മെറ്റയും; ജോലി നഷ്ടമാവുക 8000 പേർക്ക്

സാധാരണയായി ആളുകള്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റാണ് എല്ലാ വരുമാന സ്രോതസ്സുകളും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയെന്നത്. സേവിങ്സ്-എഫ്ഡി തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന ബാങ്ക് പലിശ, ഫ്രീലാന്‍സ് വരുമാനം, ഓഹരികളില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ലഭിക്കുന്ന മൂലധന നേട്ടങ്ങള്‍, വാടക വരുമാനം, വിദേശ വരുമാനം എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം.

റിട്ടേണ്‍സില്‍ എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ റിവൈസ്ഡ് റിട്ടേണ്‍സ് സമര്‍പ്പിക്കാന്‍ സാധിക്കും. ശരിയായ രേഖകള്‍ കാണിച്ച് പിഴവ് തിരുത്തിയാല്‍ സാധാരണയായി പിഴ ഒഴിവാക്കാനും കഴിയും.

ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴ നല്‍കേണ്ടിവരും; ശ്രദ്ധിച്ചില്ലെങ്കില്‍ അടക്കേണ്ടിവരിക നികുതിയുടെ 200% പിഴ
'ലോൺ എടുത്താലും കുഴപ്പമില്ലാ... കൂളാകണം'; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

തെറ്റായ പാന്‍ അല്ലെങ്കില്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കുന്നതും, തെറ്റായ ഇളവുകള്‍ തെളിവില്ലാതെ ക്ലെയിം ചെയ്യുന്നതും, വരുമാന സ്രോതസ്സുകള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും, AIS/26AS-മായി രേഖകള്‍ പൊരുത്തപ്പെടാതിരിക്കുന്നതുമെല്ലാം വലിയ പിഴകള്‍ ലഭിക്കാന്‍ കാരണമാകും. വരുമാനം കുറച്ച് കാണിച്ചാല്‍ അടക്കേണ്ട നികുതിയുടെ 50% വരെ പിഴയും തെറ്റായ വിവരങ്ങള്‍ മനപ്പൂര്‍വ്വം നല്‍കിയാല്‍ 200% വരെ പിഴയും ഐടിആര്‍ വൈകി സമര്‍പ്പിച്ചാല്‍ 5,000 രൂപ വരെയും (വരുമാനം 5 ലക്ഷത്തിന് താഴെയെങ്കില്‍ 1,000), ടിഡിഎസ് വിവരങ്ങള്‍ വൈകിയാല്‍ ദിവസേന 200 വരെയുമാണ് പിഴ ലഭിക്കുക.

''പല നിക്ഷേപങ്ങളിലും മറഞ്ഞിരിക്കുന്ന ചില ചാര്‍ജുകള്‍ ഉണ്ടാകും. അതിനാല്‍ അവയെക്കുറിച്ച് വ്യക്തമായ അറിവ് നേടുകയും, ഇടയ്ക്കിടെയുള്ള വാങ്ങലുകളും വില്‍പ്പനകളും ഒഴിവാക്കുകയും ചെയ്യുന്നത് പ്രധാനമാണ്. നല്ലൊരു നിക്ഷേപ തന്ത്രം എന്നത് നികുതി ലാഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. അവയുടെ ചെലവുകള്‍, പ്രവര്‍ത്തനരീതി, പുറത്തുകടക്കാനുള്ള നിബന്ധനകള്‍ എന്നിവയും മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ഈ ചെലവുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞാല്‍,ഭാവിയില്‍ നിങ്ങളുടെ സമ്പത്ത് കൂടുതല്‍ ഫലപ്രദമായി വര്‍ധിപ്പിക്കാന്‍ കഴിയും,'' എന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സുരാന പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com