
ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐസിസിഎസ്എല്‍) കേരളത്തിലെ 32-ാം ബ്രാഞ്ച് ആറ്റിങ്ങലില്‍ ആരംഭിച്ചു. ആദ്യദിനം തന്നെ 1.75 കോടി രൂപയുടെ നിക്ഷേപമാണ് ആറ്റിങ്ങല്‍ ബ്രാഞ്ചിൽ എത്തിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം ഡെപ്പോസിറ്റ് 10,000 കോടി രൂപയിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് നടത്തുന്നതെന്ന് ചെയര്‍മാന്‍ ഡോ. സോജന്‍ വി. അവറാച്ചന്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഉടന്‍ തന്നെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഡൽഹി എന്നിവിടങ്ങളില്‍ ഐസിസിഎസ്എല്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് സൊസൈറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ചെയർമാൻ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തുടർന്ന് ആറ്റിങ്ങല്‍ ബ്രാഞ്ചിലേക്ക് 1.75 കോടി രൂപയുടെ നിക്ഷേപം എത്തിക്കാന്‍ മുന്‍കൈ എടുത്ത ഫെസിലിറ്റേഴ്സിന് അദ്ദേഹം ഉപഹാരങ്ങള്‍ കൈമാറി.
ഉപഹാരം കൈമാറുന്നു
ചടങ്ങില്‍ ജനറല്‍ മാനേജര്‍ നിഥിന്‍ കുമാര്‍ ജാ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ മോഹന്‍കുമാര്‍ വി.പി, സി. ജോണി, സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആറ്റിങ്ങല്‍ മാമത്തെ അവിട്ടം കോപ്ലക്സിലെ ഒന്നാംനിലയിലാണ് ഐസിസിഎസ്എല്ലിന്റെ പുതിയ ഓഫീസ് തുറന്നിരിക്കുന്നത്. അടുത്തിടെ കൊട്ടാരക്കരയില്‍ ഐസിസിഎസ്എല്‍ സൗത്ത് കേരള സോണല്‍ ഓഫീസ് തുറന്നിരുന്നു.