ഡീസലിലും എഥനോള്‍ കലർത്തും; പരീക്ഷണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ബയോ ഇന്ധന നിര്‍മാതാക്കള്‍ ഉല്‍പാദനം ഗണ്യമായി ഉയര്‍ത്തിയതോടെയാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം. നേരത്തെ പെട്രോളിലും എഥനോൾ കലർത്തിയിരുന്നു
ഡീസലിലും എഥനോള്‍ കലർത്തും; പരീക്ഷണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
Published on


ഡീസലിലും എഥനോള്‍ കലര്‍ത്തുന്നത് പരീക്ഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും ഇന്ധനങ്ങളില്‍ എഥനോള്‍ കലര്‍ത്തുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ബയോ ഇന്ധന നിര്‍മാതാക്കള്‍ ഉല്‍പാദനം ഗണ്യമായി ഉയര്‍ത്തിയതോടെയാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം. നേരത്തെ പെട്രോളിലും എഥനോൾ കലർത്തിയിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ പെട്രോളില്‍ 15 ശതമാനം എഥനോള്‍ കലര്‍ത്തി പരീക്ഷണം നടത്തിയിരുന്നു. ഇത് വിജയിച്ചതോടെയാണ് ഡീസലിലും പരീക്ഷണം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് ബിഎല്-3, ബിഎസ്-VI ബസുകളിൽ പരീക്ഷണം നടത്തുകയും, ഇഡനത്തിൻ്റെ ഉപയോഗം സാധാരണ ഡീസലിനെക്കാൾ അല്പം കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. 500 മണിക്കൂർ നീണ്ട പരിശോധനക്കൊടുവിലാണ് പരീക്ഷണം വിജയകരമാണെന്ന നിഗമനത്തിലെത്തിയത്.

സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 2024-25 ഓടെ എഥനോൾ കലർന്ന പെട്രോൾ 20 ശതമാനവും 2029-30 ആകുമ്പോഴേക്കും 30 ശതമാനവും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ഹരിത മേഖലകളിലേക്ക് മാറാൻ വ്യവസായ മേഖലകളെ സർക്കാർ പ്രേത്സാഹിപ്പിക്കുന്നുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com