സിഐഎസ് രാജ്യങ്ങളിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കും 6.23 മില്യണ്‍ ഡോളര്‍ എക്സ്പോര്‍ട്ട് ഓര്‍ഡറുകൾ സ്വന്തമാക്കി BEML

ഈ കരാറുകൾ കൂടി ലഭിച്ചതോടെ ബിഇഎംഎല്ലിന്റെ ആഗോള കയറ്റുമതി രാജ്യങ്ങളുടെ എണ്ണം 73 ആയി ഉയര്‍ന്നു.
സിഐഎസ് രാജ്യങ്ങളിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കും 6.23 മില്യണ്‍ ഡോളര്‍ എക്സ്പോര്‍ട്ട് ഓര്‍ഡറുകൾ സ്വന്തമാക്കി BEML
Published on

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ലിക് മേഖലാ സ്ഥാപനമായ BEML ലിമിറ്റഡിന് CIS (Commonwealth of Independent States) മേഖലയിലേക്കും ഉസ്ബെക്കിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും മൊത്തം 6.23 മില്യണ്‍ ഡോളര്‍ മൂല്യമുള്ള രണ്ട് എക്സ്പോര്‍ട്ട് ഓര്‍ഡറുകള്‍ ലഭിച്ചു.

ഒരു CIS രാജ്യത്തേക്ക് -50 ഡിഗ്രി സെല്‍ഷ്യസിന് താഴെയുള്ള 10 ഹെവി ഡ്യൂട്ടി ബുള്‍ഡോസറുകളുടെ വിതരണത്തിനുള്ള കരാറും ഉസ്ബെക്കിസ്ഥാനിലേക്ക് ഉയര്‍ന്ന പ്രകടന ശേഷിയുള്ള Motor Grader നല്‍കുന്നതുമാണ് ബിഇഎംഎല്ലിന് ലഭിച്ചിരിക്കുന്ന കരാര്‍. ഇതോടെ, ബിഇഎംഎല്ലിന്റെ ആഗോള കയറ്റുമതി രാജ്യങ്ങളുടെ എണ്ണം 73 ആയി ഉയര്‍ന്നു.

ഈ നേട്ടം BEML-ന്റെ ആഗോള വിപണിയില്‍ വ്യാപനം, വിശ്വാസ്യത, ഒപ്പം പരിസ്ഥിതിക്ക് അനുകൂലമായ സാങ്കേതിക വിദ്യ എന്നിവയെ എല്ലാ നിലയിലും തെളിയിക്കുന്നു.

ഉസ്ബെക്കിസ്ഥാന്റെ വിപണിയിലേക്കുള്ള പ്രവേശനം തന്ത്രപരമായ നേട്ടമാണെന്ന് BEML ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയ ശാന്തനു റോയ് പറഞ്ഞു. ഈ ഓര്‍ഡറുകള്‍, റഷ്യയും അതിനോട് ചേര്‍ന്ന CIS രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയെയും മൈനിംഗ് മേഖലയെയും ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com