
ധനമന്ത്രി നിർമലസീതാരാമൻ ജുലൈ 23 ന് തൻ്റെ ഏഴാം ബജറ്റ് അവതരിക്കുമ്പോൾ അടിസ്ഥാന മേഖലാ വികസനത്തിന് പ്രാധാന്യമുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പും പിന്‍പുമായുള്ള 24 ദിവസങ്ങള്‍ ഓഹരി വിപണിയിൽ നിർണ്ണായകമാണ്. ഓഹരി വിപണിയിലെ പുതിയ ചലനങ്ങളെക്കുറിച്ച് നിരവധി പ്രവചനങ്ങളാണ് ഇതിനോടകം പുറത്തുവന്നത്. ബ്രോക്കറേജ് സ്ഥാപനം ജെഎം ഫിനാൻഷ്യലിന്‍റെ പ്രവചനമനുസരിച്ച് ബജറ്റിന് മുന്‍പുള്ള കാലയളവില്‍ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്റ്റോക്കുകളില്‍ പ്രധാനികള്‍- ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, സുമിറ്റോമോ കെമിക്കൽ ഇന്ത്യ, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ്. ബജറ്റിൽ അടിസ്ഥാന മേഖലവികസനത്തിന് പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളുണ്ടായാൽ ലാർസൻ ആൻഡ് ടൂബ്രോ, ഡിഎൽഎഫ്, അംബുജ സിമൻ്റ്‌സ്, എപിഎൽ അപ്പോളോ, ഇർക്കോൺ ഇൻ്റർനാഷണൽ, ഭാരത് ഫോർജ്, VA ടെക് വാബാഗ്, സങ്ക്‌വി മൂവേഴ്‌സ് ഓഹരികളിലും മുന്നേറ്റമുണ്ടായേക്കാം.