
മെയ് മാസത്തിൽ, ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയുടേയും ഭാരതി എയർടെല്ലിൻ്റേയും വരിക്കാരുടെ എണ്ണത്തിൽ വർധനവ് . അതേസമയം, വോഡഫോൺ, ഐഡിയ എന്നിവയ്ക്ക് തുടർച്ചയായി ഉപഭോക്താക്കളെ നഷ്ടപ്പെടുന്നുവെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളായ റിലയൻസ് ജിയോ മെയ് മാസത്തിൽ 2.19 ദശലക്ഷം പുതിയ വയർലെസ് ഉപയോക്താക്കളെ നേടി. മൊത്തം മൊബൈൽ വരിക്കാരുടെ എണ്ണം ഇപ്പോൾ 474.6 ദശലക്ഷമായി ഉയർന്നു. എയർടെല്ലിനും ഈ മാസം 1.25 ദശലക്ഷം മൊബൈൽ ഉപഭോക്താക്കളെ ലഭിച്ചു.
വോഡഫോൺ, ഐഡിയ എന്നീ കമ്പനികൾക്ക് 9.24 ലക്ഷം വയർലെസ് വരിക്കാരെ നഷ്ടപ്പെട്ടു. അതേസമയം, ഇന്ത്യയിൽ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാർ 2024 മെയ് അവസാനത്തോടെ 935 ദശലക്ഷമായി വർധിക്കുകയും, പ്രതിമാസ വളർച്ചാ നിരക്ക് 0.72% രേഖപ്പെടുത്തുകയും ചെയ്‌തു.