

ഇന്ത്യയില്‍ 1940 മുതല്‍ കോണ്ടം ഉപയോഗത്തിലുണ്ട്. അന്ന് സമ്പന്നര്‍ക്ക് മാത്രമായിരുന്നു കോണ്ടം വാങ്ങി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. കുടുംബാസൂത്രണം മാത്രമായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ 1986ല്‍ ഇന്ത്യയില്‍ ആദ്യമായി എച്ച്‌ഐവി എയ്ഡ്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോണ്ടം 'മരുന്നായി'. സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നതുമാത്രമായിരുന്നു അന്ന് ആകെയുള്ള പ്രതിവിധി.
1966ൽ പ്രവർത്തനം ആരംഭിച്ച എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് നിരോധ് എന്ന പേരിൽ കോണ്ടം പുറത്തിറക്കിയിരുന്നു. കോണ്ടം എന്നാൽ നിരോധ് എന്ന നിലയിലേക്കെത്തിയിരുന്നു. സുരക്ഷിതമായ ജനസംഖ്യാ നിയന്ത്രണത്തിനും ലൈംഗിക രോഗ പ്രതിരോധത്തിനും വേണ്ടിയായിരുന്നു കോണ്ടം നിർമ്മിക്കുന്നതിനായി, ലാറ്റക്‌സ് റബ്ബർ യഥേഷ്ടം ലഭ്യമാകുന്ന കേരളത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹിന്ദുസ്ഥാൻ ലാറ്റക്സ് (എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്) എന്ന സ്ഥാപനം സ്ഥാപിച്ചത്. ഇന്ത്യയിലെ എച്ച്ഐവി/എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ നേതൃത്വം നൽകിയ സ്ഥാപനമാണ് എച്ച്എൽഎൽ. ഇന്ന് ലോകത്തിലെ കോണ്ടം ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്.
പ്രത്യുത്പാദന ആരോഗ്യ ഗവേഷണത്തിനായി മാത്രം ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഗവേഷണ വികസന കേന്ദ്രമുള്ള ഇന്ത്യയിലെ ഏക സ്ഥാപനം കൂടിയാണ് എച്ച്എല്‍എല്‍. മാത്രമല്ല, ഗര്‍ഭനിരോധന രംഗത്തെ എല്ലാ ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന ജിഐ സ്ഥാപനവും എച്ച്എല്‍എല്‍ തന്നെ.
ഇറക്കുമതിയെ മാത്രം ആശ്രയിച്ചാണ് 1950-കളിലും 60-കളിലും ഗര്‍ഭനിരോധന ഉറകള്‍ വിറ്റിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത് അവ വിലയേറിയതും ലഭ്യത കുറഞ്ഞതും, സമ്പന്നര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്ന ഉല്‍പ്പന്നവുമായിരുന്നു. എന്നാല്‍ എച്ച്എല്‍എല്‍-ന്റെ വരവോടെ ഈ സ്ഥിതി പൂര്‍ണ്ണമായും മാറി. വിലക്കുറവില്‍ നിരോധ് പോലെയുള്ള ബ്രാന്‍ഡുകള്‍ വഴി കോണ്ടം എല്ലാവര്‍ക്കും ലഭ്യമാക്കി. എയ്ഡ്സ് പ്രതിരോധ ദൗത്യത്തിന്റെ അടിത്തറ ഇതായിരുന്നു. ഇതുവരെ 57 ബില്യണിലധികം ഗര്‍ഭനിരോധന ഉറകളാണ് എച്ച്എല്‍എല്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കോണ്ടം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നാണ് 1969-ല്‍ ഉത്പാദനം ആരംഭിച്ച തിരുവനന്തപുരത്തെ പേരൂര്‍ക്കട ഫാക്ടറി. പേരൂര്‍ക്കട കൂടാതെ, കൊച്ചിയിലെ കാക്കനാട്, ഐരാപുരം എന്നീ ഫാക്ടറികളില്‍ നിന്നും ആഗോള നിലവാരമുള്ള പുരുഷ കോണ്ടം, സ്ത്രീ കോണ്ടം തുടങ്ങിയവ എച്ച്എല്‍എല്‍ നിര്‍മ്മിക്കുന്നുണ്ട്. എച്ച്എല്‍എല്ലിന്റെ രണ്ടാമത്തെ വലിയ കോണ്ടം ഉത്പാദന കേന്ദ്രമാണ് കര്‍ണാടകയിലെ കനഗല ഫാക്ടറി. ഇവിടെയാണ് ഓറല്‍ ഗര്‍ഭനിരോധന ഗുളികകളും എമര്‍ജന്‍സി ഗുളികകളും ഉത്പാദിപ്പിക്കുന്നത്. മറ്റ് ഗര്‍ഭനിരോധന ഉപകരണങ്ങളായ IUD-കളും, ട്യൂബല്‍ റിംഗുകളും നിര്‍മ്മിക്കുന്നത് തിരുവനന്തപുരത്തെ അക്കുളം ഫാക്ടറിയിലാണ്. സുരക്ഷിതമായ രക്തപ്പകര്‍ച്ചയ്ക്ക് അത്യാവശ്യമായ ബ്ലഡ് ബാഗുകളും സര്‍ജിക്കല്‍ സ്യൂച്ചറുകളും ആക്കുളം ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
എച്ച്എല്‍എല്ലിന്റെ ഉല്‍പ്പന്നങ്ങള്‍ മൂഡ്സ് പ്ലാനറ്റ് ഔട്ട്ലെറ്റുകള്‍, എച്ച്എല്‍എല്‍ ഫാര്‍മസികള്‍, രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടാതെ, ഓണ്‍ലൈന്‍ വഴിയും ഇവ വാങ്ങാനാകും.
ഗര്‍ഭനിരോധന രംഗത്ത് ഏറ്റവും വലിയ ഉല്‍പ്പന്ന വൈവിധ്യം നല്‍കുന്ന സ്ഥാപനമാണ് എച്ച്എല്‍എല്‍. കോണ്ടം ബ്രാന്‍ഡിന്റെ കാര്യത്തില്‍ മാത്രം, 'മൂഡ്സ്' എന്ന പ്രമുഖ ബ്രാന്‍ഡിന് കീഴില്‍ ഡോട്ട്ഡ്, റിബ്ഡ്, അള്‍ട്രാതിന്‍, ചോക്ലേറ്റ്, ബനാന ഉള്‍പ്പെടെ 20-ല്‍ അധികം വെറൈറ്റികളാണ് കമ്പനി പുറത്തിറക്കുന്നത്. എച്ച്എല്‍എല്ലിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും കര്‍ശനമായ ഗുണനിലവാര നിയന്ത്രണ നടപടികളിലൂടെയാണ് നിര്‍മ്മിക്കുന്നത്.
WHO അടക്കമുള്ള എല്ലാ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളും ഈ ഉല്‍പ്പന്നങ്ങള്‍ക്കുണ്ട്. ലാറ്റക്സ് അധിഷ്ഠിത സ്ത്രീ കോണ്ടം, ഗ്രാഫീന്‍ കോണ്ടം തുടങ്ങിയ നിരവധി നൂതന ഉല്‍പ്പന്നങ്ങള്‍ എച്ച്എല്‍എല്‍ കോര്‍പ്പറേറ്റ് ഗവേഷണ വികസന കേന്ദ്ര) സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ അടക്കമുള്ള നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് എച്ച്എല്‍എല്‍ R&D സെന്ററിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
വാണിജ്യ വിപണി, സര്‍ക്കാര്‍ പദ്ധതികള്‍, സാമൂഹിക വിപണനം എന്നീ മൂന്ന് തലങ്ങളിലൂടെയാണ് എച്ച്എല്‍എല്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. WHO, UNFPA, UNOPS തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിലൂടെ, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ പരിപാടികളില്‍ ഇന്ത്യയുടെ സുപ്രധാനമായ സംഭാവനയായും പങ്കാളിത്തമായും എച്ച്എല്‍എല്‍ നിലകൊള്ളുന്നു. 'ആരോഗ്യമുള്ള തലമുറകള്‍ക്കായി നവീകരിക്കുക' എന്ന അടിസ്ഥാന തത്വം മുന്‍നിര്‍ത്തി എച്ച്എല്‍എല്‍ 'എയ്ഡ്സ് മുക്തമായ ഒരു ലോകം' എന്ന ആത്യന്തിക ലക്ഷ്യത്തിനായി ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.