സ്വർണവില സർവകാല റെക്കോർഡിൽ; കൂപ്പുകുത്തി ഓഹരി വിപണി

പവൻ്റെ വില 1560 രൂപ കൂടി 74,360 രൂപയായി
gold price today
സ്വർണവില സർവകാല റെക്കോർഡിൽ Source: Freepik
Published on

ഇറാൻ ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തി. പവൻ്റെ വില 1560 രൂപ കൂടി 74,360 രൂപയായി. സ്വർണവില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ഈ മാസം ആദ്യവാരം സ്വർണവില 71,360 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 72,800 രൂപയായിരുന്നു സ്വർണത്തിൻ്റെ വില.

ഇന്നലെ ഗ്രാമിന് 9100 രൂപയായിരുന്നു വില. ഇന്നത് 9295 രൂപയുടെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര സ്വർണവിലയിലുണ്ടാകുന്ന കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. രാജ്യന്താര വിലയിൽ വർധന ഉണ്ടായാൽ ഇനിയും വില കുതിക്കുമെന്ന് തന്നെയാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

gold price today
ഇറാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ഇറാൻ സൈനിക മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇന്ത്യയിൽ ഓഹരി വിപണി വ്യാപരം ആരംഭിച്ചപ്പോൾ തന്നെ കൂപ്പുകുത്തി. സെൻസെക്സ് 900 പോയിൻ്റ് ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 24,650 പോയിൻ്റിന് താഴെക്ക് പോയി. രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെയും ക്രൂഡ് ഓയിലിൻ്റെയും വില ഉയരുകയാണ്. രാജ്യാന്തര സ്വർണവില ഔൺസിന് ഒറ്റയടിക്ക് 102 ഡോളറിലധികം ഉയർന്ന് 3,429 ഡോളർ വരെയെത്തി.

സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, എന്നിവയാണ് സ്വര്‍ണ വില നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍. ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളാണ് നിലവിൽ സ്വർണവില ഉയരുന്നതിന് കാരണമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com