
ബോബി ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ജ്വല്ലേഴ്സിന്‍റെ ലൈറ്റ് ഡയമണ്ട് കളക്ഷൻസിൻ്റെ ഉദ്ഘാടനം നടന്നു. കുഭമേള വൈറൽ ഗേൾ മൊണാലിസ ബോസ്‌ലെയുടെ സാന്നിധ്യമായിരുന്നു ഉദ്ഘാടന ചടങ്ങിന്‍റെ സവിശേഷത. ജ്വല്ലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമില്‍വച്ച് ബോബി ചെമ്മണ്ണൂരും മൊണാലിസയും ചേര്‍ന്ന് കളക്ഷന്‍ പുറത്തിറക്കി. വാലന്റൈന്‍സ് ദിനം പ്രമാണിച്ച് മൊണാലിസയ്ക്ക് ബോബി ഡയമണ്ട് നെക്ലേസ് സമ്മാനിച്ചു.
സാധാരണക്കാരുടെ കൂടി ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന ഡയമണ്ട് ആഭരണങ്ങളാണ് പുതിയ കളക്ഷൻസില്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈറൽ താരമായതോടെ ഒരു ചലച്ചിത്രത്തിലേക്ക് ഉൾപ്പെടെ കരാറില്‍ ഒപ്പിട്ട മൊണാലിസ കേരളത്തിൽ എത്തിയതിൻ്റെ സന്തോഷം വേദിയില്‍ വച്ച് പങ്കുവെച്ചു.
10000 രൂപ മുതൽ തുടങ്ങുന്ന ലൈറ്റ് വെയിറ്റ് ഡയമണ്ട് ആഭരണങ്ങളുടെ ഗംഭീരശേഖരമാണ് ചെമ്മണ്ണൂർ ജ്വല്ലഴ്‌സിൽ നിലവിൽ ഉള്ളത്. 10000 മുതൽ 20000 രൂപ വരെ വിലവരുന്ന 18 ക്യാരറ്റ് ആഭരണങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.