ഒരു പൈസ പോലും മുടക്കാതെ ഫിഫ ലോകകപ്പിൽ ശ്രദ്ധാകേന്ദ്രമായി ലിവൈസ്! ഇതാണ് ബിസിനസ് സ്ട്രാറ്റജി..

ഇത്തവണ ഫിഫ വേൾഡ് കപ്പിലാണ് അങ്ങനെയൊരു സംഭവം ഉണ്ടായത്
ഒരു പൈസ പോലും മുടക്കാതെ ഫിഫ ലോകകപ്പിൽ ശ്രദ്ധാകേന്ദ്രമായി ലിവൈസ്! ഇതാണ് ബിസിനസ് സ്ട്രാറ്റജി..
Source: X
Published on: 
Updated on: 

പത്തു പൈസ മുടക്കാതെ ഫിഫ ലോകകപ്പിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറാന പറ്റുമോ? അതും ശതകോടികൾ മുടക്കിയ ഔദ്യോഗിക സ്പോൺസർമാർക്ക് പോലും കിട്ടാത്ത പബ്ലിസിറ്റി ! എന്നാൽ പ്രശസ്ത ബ്രാൻഡായ ലിവൈസ് അത് സാധ്യമാക്കി.

തിരിച്ചടികളിൽ നിന്ന് വൻ ഉയർച്ചയിലേക്ക് തിരിച്ചുവരുന്ന നായകന്മാരെ നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ഫിഫ വേൾഡ് കപ്പിലാണ് അങ്ങനെയൊരു സംഭവം ഉണ്ടായത്. ഫിഫയുടെ കടുത്ത നിയമപ്രകാരം ഔദ്യോഗിക സ്പോൺസർമാരല്ലാത്ത ഒരു ബ്രാൻഡിനും സ്റ്റേഡിയത്തിനകത്തോ പരിസരത്തോ പരസ്യപ്രചാരണത്തിന് അനുവാദമില്ല. എന്നാൽ ഔദ്യോഗിക സ്പോൺസറല്ലാത്ത അമേരിക്കൻ വസ്ത്ര ബ്രാൻഡായ ലിവൈസ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ്.

ഒരു പൈസ പോലും മുടക്കാതെ ഫിഫ ലോകകപ്പിൽ ശ്രദ്ധാകേന്ദ്രമായി ലിവൈസ്! ഇതാണ് ബിസിനസ് സ്ട്രാറ്റജി..
ഐടി ഓഹരികളിൽ വൻ ഇടിവ്; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇത്തവണ ലോകകപ്പ് നടക്കുന്ന പതിനാറ് സ്റ്റേഡിയങ്ങളിലൊന്നായിരുന്നു സാൻഫ്രാൻസികോയിലെ ലിവൈസ് സ്റ്റേഡിയവും. ഔദ്യോഗിക സ്പോൺസറല്ലാത്തതിനാൽ 'ലിവൈസ് സ്റ്റേഡിയത്തിന്റെപേരും ലോഗോയും മത്സരദിവസങ്ങളിൽ തുണികൊണ്ട് മറയ്ക്കാൻ ഫിഫ തീരുമാനിച്ചു. സ്റ്റേഡിയത്തിലെ പേര് പൂർണമായി ഒരു തുണിയിട്ട് മൂടുന്നതിന് പകരം, ലിവൈസ് ബ്രാൻഡിന്റെ ലോകപ്രശസ്തമായ 'ബാറ്റ് വിംഗ്' ലോഗോയുടെ ആകൃതി വ്യക്തമാകുന്ന രീതിയിലാണ് അവർ അത് മറച്ചത്.

എന്നാൽ ഈ വിലക്കിനെത്തന്നെ തങ്ങളുടെ ബ്രാൻഡിംഗിനുള്ള സുവർണ്ണാവസരമാക്കി മാറ്റുകയാണ് ലിവൈസ് ചെയ്തത്. ആദ്യം ഇൻസ്റ്റഗ്രാം പേജിന്റെ പ്രൊഫൈൽ പിക് മാറ്റി. സ്റ്റേഡിയത്തിൽ ഫിഫ മൂടിവെച്ച അതേ ലോഗോയുടെ ആകൃതിയിലാണ് പുതിയ പ്രൊഫൈൽ പിക്ചർ . സോഷ്യൽ മീഡിയയും കൂടി വാർത്ത ഏറ്റെടുത്തതോടെ സംഭവം ആഗോളതലത്തിൽ തരംഗം.

പരസ്യത്തിനായി ഒരു രൂപ പോലും അധികം ചിലവഴിക്കാതെ, ഫിഫയുടെ നിയമക്കുരുക്കുകളെ തങ്ങളുടെ റീ-ബ്രാൻഡിംഗിനുള്ള ആയുധമാക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ലിവൈസിൻ്റെ വൻവിജയം.

News Malayalam 24x7
newsmalayalam.com