സ്റ്റാർബക്‌സിനോട് നേരിട്ട് കിടപിടിക്കാൻ ലക്കിൻ കോഫി; യുഎസിൽ അഞ്ച് സ്റ്റോറുകൾ ആരംഭിച്ചു

ചൈനയിലെ സ്റ്റോറുകളുടെ എണ്ണത്തിൽ സ്റ്റാർബക്സിനെ ലക്കിൻ കോഫി നേരത്തെ മറികടന്നിരുന്നു.
സ്റ്റാർബക്സ്, ലക്കിൻ കോഫി
സ്റ്റാർബക്സ്, ലക്കിൻ കോഫിSource: X
Published on

പ്രമുഖ കോഫി ശൃംഖല സ്റ്റാർബക്സിനോട് നേരിട്ട് കിടപിടിക്കാൻ ചൈനീസ് കമ്പനിയും എതിരാളിയുമായ ലക്കിൻ കോഫി യുഎസിലും. ചൈനയിലുടനീളമുള്ള സ്റ്റോറുകളുടെ എണ്ണത്തിൽ സ്റ്റാർബക്സിനെ മറികടന്ന ലക്കിൻ കോഫി ന്യൂയോർക്കിലും അഞ്ച് കാഷ്യർലെസ് സ്റ്റോറുകൾ ആരംഭിച്ചു.

സാധാരണ കഫേകളിൽ നിന്ന് വ്യത്യസ്തമായി ലക്കിൻ സ്റ്റോറുകൾ കാഷ്യർമാരില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾ അവരുടെ മൊബൈൽ ആപ്പിലൂടെയാണ് ഓർഡറുകൾ നൽകുന്നത്. ശേഷം ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങാനാകും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വലിയ തോതിൽ ഓഫറുകളും ലക്കിൻ നൽകുന്നുണ്ട്. ആപ്പിലെ കൂപ്പൺ, കോഡ് എന്നിവയിലൂടെ മെനുവിലെ തുകയിൽ നിന്നും 30% മുതൽ 50% വരെ ഡിസ്കൗണ്ടുകൾ, ഗീവ് എവെകൾ തുടങ്ങിയവ ലക്കിൻ ഉപഭോക്താക്കൾക്ക് നൽകുന്നു. വിദ്യാർഥികളെയും യുവജനങ്ങളെയും ആകർഷിക്കുന്നതിനായി ടോട്ട് ബാഗുകളും ഒരു ഡോളറിൽ താഴെ വരുന്ന പാനീയങ്ങളും സൗജന്യമായി നൽകുകയും ചെയ്യുന്നു.

സ്റ്റാർബക്സ്, ലക്കിൻ കോഫി
കൃത്യമായ പ്ലാനിംഗ്, അൽപം ശ്രദ്ധയും; മ്യൂച്വൽ ഫണ്ട് ലാഭകരമാക്കാം !

2017ൽ ബീജിംഗിൽ സ്ഥാപിതമായ ലക്കിൻ കോഫി നിലവിൽ ചൈനയിലെ പ്രമുഖ കോഫി റീട്ടെയിലറാണ്. ലോകമെമ്പാടും 26,000ത്തിലധികം ലക്കിൻ കോഫി സ്റ്റോറുകൾ ഇതുവരെ ആരംഭിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ചൈനയിലാണ്. എന്നാൽ, ഇതുവരെ 8,000 സ്റ്റോറുകൾ മാത്രമാണ് സ്റ്റാർബക്സിന് ചൈനയിലുള്ളത്. 2023ൽ ലക്കിൻ കോഫിയുടെ അറ്റാദായം 3.5 ബില്യൺ ഡോളർ കടന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com