ഇനി മലേഷ്യയിലേക്ക് ദിവസവും പറക്കാം; തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ സര്‍വീസ്

ഡിസംബര്‍ 1 മുതലാണ് സർവീസ് ആരംഭിച്ചത്
ഇനി മലേഷ്യയിലേക്ക് ദിവസവും പറക്കാം; തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ സര്‍വീസ്
Image: X
Published on
Updated on

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മലേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. നേരത്തേ ആഴ്ചയില്‍ അഞ്ച് ദിവസമായിരുന്നു സര്‍വീസ് ഉണ്ടായിരുന്നത്. ഡിസംബര്‍ 1 മുതല്‍ ദിവസേന സര്‍വീസുണ്ടാകും.

തിരുവനന്തപുരത്തു നിന്ന് ക്വാലാലംപൂരിലേക്ക് ആഴചയില്‍ പതിനൊന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലേഷ്യ എയര്‍ലൈന്‍സ് ആണ് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നത്.

മലേഷ്യന്‍ സര്‍വീസില്‍ സ്ഥിര വളര്‍ച്ചയുണ്ടായതോടെയാണ് സര്‍വീസ് വര്‍ധിപ്പിച്ചത്. 2023 നവംബറിലാണ് ആഴ്ചയില്‍ രണ്ട് സര്‍വീസുകളുമായി മലേഷ്യ എയര്‍ലൈന്‍സ് റൂട്ട് ആരംഭിച്ചത്. പിന്നീട് 2024 ഏപ്രിലില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളായി വര്‍ധിപ്പിച്ചു. പിന്നീട് ഇത് അഞ്ച് സര്‍വീസാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com