മിൽമയുടെ ഡിസൈൻ അനുകരിച്ചു; 'മിൽന' സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ

മിൽമയുടെ പേരിനോടും രൂപകൽപ്പനയോടും സാമ്യതയുള്ള ഉത്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ടതിനാലാണ് സ്വകാര്യ സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്.
Milma
മിൽമSource: News Malayalam 24x7
Published on

മിൽമയുടെ ഡിസൈൻ അനുകരിച്ച സ്വകാര്യ കമ്പനിക്ക് ഒരു കോടി രൂപ പിഴ. മിൽന എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടി പിഴ ചുമത്തിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയാണ് പിഴ ചുമത്തിയത്. ആറു ശതമാനം പിഴ പലിശ അടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. മിൽമയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.

മിൽമയുടെ പേരിനോടും രൂപകൽപ്പസനയോടും സാമ്യതയുള്ള ഉത്പന്നങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ട സ്വകാര്യ സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയതായി മിൽമ പത്രക്കുറിപ്പിൽ അറിയിച്ചു. മിൽന എന്ന സ്ഥാപനം മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്തെന്നും വ്യാപാരനിയമങ്ങൾ ലംഘിച്ചെന്നും പത്രക്കുറിപ്പിൽ പറയുന്നു. മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്നും സ്ഥാപനത്തെ വിലക്കിയിട്ടുണ്ട്. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ അടയ്ക്കാനുമാണ് സ്ഥാപനത്തിന് നിർദേശം നൽകിയത്.

Milma
രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയർന്നു; നിരക്കുകളിങ്ങനെ

സാമ്പത്തിക നേട്ടത്തിനു വേണ്ടിയല്ല കേസിന് പോയതെന്നും മലയാളികളുടെ മനസിൽ ആഴ്ന്നിറങ്ങിയ ബ്രാൻഡ് ആണ് മിൽമയെന്നും കോടതി വിധിക്ക് പിന്നാലെ മിൽമ ചെയർമാൻ കെ.എസ്. മണി പ്രതികരിച്ചു. മിൽമയുടെ കവറിന് സമാനമായ രീതിയിലാണ് മിൽന എന്ന പേരിൽ പാല് വിപണിയിൽ ഇറക്കിയത്. ഉപഭോക്താക്കളെ പറ്റിക്കുന്ന നടപടിയാണ് ഉണ്ടായത്. ഇത് ശരിയായ രീതിയല്ല എന്ന് അവർക്ക് നേരത്തെ കത്ത് അയച്ചതാണ്. ഉൽപ്പന്നം പിൻവലിക്കാൻ തയ്യാറാകാത്തതോടെയാണ് പിന്നീട് നിയമപരമായി നേരിടാൻ തീരുമാനിച്ചത്. കോടതിക്ക് മിൽമ പറഞ്ഞ വാദങ്ങൾ ബോധ്യപ്പെട്ടു. മിൽമയാണ് എന്ന് പറഞ്ഞ് ഉപഭോക്താക്കൾ പാൽ വാങ്ങുമ്പോൾ ഗുണനിലവാരം ഇല്ലെങ്കിൽ അവർക്ക് അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിയമപരമായി പോയത്. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ നിയമപരമായി മറ്റുള്ളവർക്കും പോകാൻ വിധി സഹായകമാകുമെന്നും കെ.എസ്. മണി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com