എന്താണ് ആർബിഐയുടെ പണനയം? റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകൾ സാധാരണക്കാരെ ബാധിക്കുമോ ?

നമുക്ക് അറിഞ്ഞിട്ട് എന്തുകാര്യം എന്ന് വിചാരിക്കുന്ന പണനയവും, റിപ്പോ നിരക്കും റിവേഴ്സ് റിപ്പോയുമെല്ലാം നമ്മുടെ ദൈനംദിന ചെലവുകളെപ്പോലും സ്വാധീനിക്കുന്നു.
Reserve Bank of  India
Reserve Bank of IndiaSource : X / ANI
Published on

റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു എന്ന വാർത്ത ഏറെ പ്രധാന്യത്തോടെയാണ് എല്ലാവരും ചർച്ചചെയ്യുന്നത്. ആർബിഐ ഇടപെടലുകൾ സാധാരണക്കാരുടെ പണമിടപാടുകളെ ഏതു തരത്തിലാണ് ബാധിക്കുക?, ബാങ്ക് ലോണുകളുടെ പലിശ കുറയുന്നതെങ്കിനെ തുടങ്ങി നിരവധി സംശയങ്ങൾ ആളുകൾക്കുണ്ടാകും. നമുക്ക് അറിഞ്ഞിട്ട് എന്തുകാര്യം എന്ന് വിചാരിക്കുന്ന പണനയവും, റിപ്പോ നിരക്കും റിവേഴ്സ് റിപ്പോയുമെല്ലാം നമ്മുടെ ദൈനംദിന ചെലവുകളെപ്പോലും സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്.

പണനയം

രാജ്യത്തെ പണ വിതരണത്തെ ക്രമപ്പെടുത്തുന്ന സംവിധാനമാണ് ബാങ്കുകളുടെ ബാങ്ക് അതായത് റിസർവ് ബാങ്ക്. സമ്പദ്‌വ്യവസ്ഥയിലെ ക്രെഡിറ്റ്/പണ വിതരണം നിയന്ത്രിക്കുന്നതിനുള്ള ആർബിഐയുടെ നയത്തെയാണ് പണ നയം അഥവാ മോണിറ്ററി പോളിസി എന്നു പറയുന്നത്. അതിനായി പല ടൂളുകളും ആർബിഐ ഉപയോഗിക്കുന്നുണ്ട്. കാഷ് റിസർവ് അനുപാതം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം, ബാങ്ക് നിരക്ക്, റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് മുതലായവയാണ് അവ.

റിപ്പോ നിരക്ക്

സാധാരണക്കാർ പണത്തിന് ആവശ്യം വന്നാൽ ബാങ്കുകളെയാണ് ആശ്രയിക്കു. ലോണുകളാണ് പ്രധാമനമായും തെരഞ്ഞെടുക്കുക . ഇത്തരത്തിൽ ലോൺ നൽകുന്നതിന് ഈ ബാങ്കുകൾക്ക് പണം കൊടുക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. അതാണ് ഹ്രസ്വകാല വായ്പകൾ അഥവാ ഓവർ നൈറ്റ് ലോണുകൾ. അങ്ങനെ എടുക്കുന്ന ലോണുകൾക്ക് ബാങ്കുകൾ ആർബിഐയ്ക്ക് നൽകുന്ന പലിശയാണ് റിപ്പോ റേറ്റ്. ഇനി റിപ്പോ റേറ്റ് സമ്പദ് വ്യവസ്ഥയിൽ എങ്ങനെ പ്രതിഫലിക്കും എന്നല്ലേ.

Reserve Bank of  India
ചാർജുകൾ ഈടാക്കാതെ ഫ്രീയായി ക്രെഡിറ്റ് കാർഡ് കിട്ടുമോ?

പണപ്പെരുപ്പം വന്നാൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടും അത് സാധനങ്ങൾ കിട്ടാതെയാക്കും വിലക്കയറ്റം വരുത്തും. ഇത് ഏറെക്കാലം കൊണ്ടു സംഭവിച്ചാൽ പ്രശ്നമില്ല പക്ഷെ പെട്ടെന്ന് സംഭവിച്ചാൽ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഈ സാഹചര്യത്തിൽ പണത്തിൻ്റെ ലഭ്യത അല്ലെങ്കിൽ ഒഴുക്ക് കുറയ്ക്കേണ്ട ഉത്തരവാദിത്വം സർക്കാരിനും ആർബിഐയ്ക്കുമാണ്. അതിനുള്ള ടൂളുകളിലൊന്നാണ് റിപ്പോ റേറ്റ്.

റിപ്പോ റേറ്റ് ഉയർത്തിയാൽ ബാങ്കുകൾ നൽകേണ്ട പലിശ കൂടും. അതോടെ ബാങ്കുകളും പലിശ ഉയർത്തും. ആളുകൾ ലോണെടുക്കുന്നതും പണം വിനിയോഗിക്കുന്നതും കുറയും. ഇനി സാമ്പത്തിക മാന്ദ്യം സംഭവിച്ചാലോ. അപ്പോൾ പണത്തിൻ്റെ ലഭ്യത കൂട്ടണം. അപ്പോൾ ആർബിഐ റിപ്പോ നിരക്ക് കുറയക്കും . അതോടെ ബാങ്കുകളുടെ പലിശ കുറയും. ലോണുകളുടെ പലിശ കുറയും. ആളുകൾ പണം വിപണിയിൽ ചെലവാക്കും.

ഭവന വായ്പകളെ ഇത് കാര്യമായി സ്വാധീനിക്കും. സാധാരണക്കാർ ഭൂരിഭാഗവും ബാങ്കുകളെ ആശ്രയിക്കുന്നത് ഭവന വായപകൾക്കാണ് അതുകൊണ്ടുതന്നെ റിപ്പോ നിരക്ക് കുറയുന്നത് ഭവന വായ്പയുടെ പലിശയിലും പ്രതിഫലിക്കും. പലിശ കുറഞ്ഞാൽ ആളുകൾ സ്ഥലം വാങ്ങുക വീട് വയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകും. അത് റിയൽ എസ്റ്റേറ്റ്, നിർമാണമേഖല തുടങ്ങിയവയെ സജീവമാക്കുന്നു.

റിവേഴ്സ് റിപ്പോ നിരക്ക്

കൊമേഷ്യൽ ബാങ്കുകൾ കൂടുതലായിട്ടുള്ള പണം ആർബിഐയിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. പണപ്പെരുപ്പമെങ്കിൽ റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തും. അപ്പോൾ ബാങ്കുകൾ ലോണുകൾ കൊടുക്കുന്നത് കുറച്ച് പണം ആർബിഐയിൽ നിക്ഷേപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക മാന്ദ്യമാണെങ്കിൽ ആർബിഐ റിവേഴ്സ് റിപ്പോ കുറയ്ക്കും. അതോടെ ബാങ്കുകൾ നിക്ഷേപിക്കുന്നത് കുറച്ച് ലോണുകൾ കൂടുതലായി നൽകും. അത് വിപണിയിലേക്ക് പണം എത്തുന്നതിന് കാരണമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com