
സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. എന്നാൽ പരമ്പരാഗത നിക്ഷേപ രീതികളെ അപേക്ഷിച്ച് വ്യത്യസ്ഥമായതിനാൽ തന്നെ നിരവധി ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക.
താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി മാനേജ് ചെയ്യുന്ന വൈവിധ്യമാര്‍ന്ന സെക്യൂരിറ്റികളുടെ ഒരു ഗണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം നൽകുന്ന സ്കീമുകളാണ് മ്യൂച്വൽ ഫണ്ടിലേത്. ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റുകളിലും അല്ലെങ്കില്‍ മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കും. ഓരോ നിക്ഷേപകനും അതിൽ നിന്നുള്ള വരുമാനം കൃത്യമായി ലഭിക്കും.
എങ്ങിനെ നിക്ഷേപം തുടങ്ങാം
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുകയെന്നത് ഇപ്പോൾ വളരെ ലളിതമായ പ്രക്രിയയാണ്. കൂടുതൽ പേക്കപ്പർ വർക്കുകൾ ഇല്ലാതെ തന്നെ ഓൺലൈനായി നിക്ഷേപം തുടങ്ങാം. അതിനായി ആദ്യഘട്ടത്തിൽ നിക്ഷേപകർ തങ്ങളുടെ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണ പ്രക്രിയയാണ്. നിങ്ങൾക്ക് ഓൺലൈനിൽ ഇ-കെവൈസി പൂര്ത്തിയാക്കാൻ കഴിയും.ആശയക്കുഴപ്പം തോന്നുന്നുവെങ്കിൽ ഒരു ഡിസ്ട്രിബ്യൂട്ടറെയോ നിക്ഷേപ ഉപദേശകനെയോ സമീപിക്കാവുന്നതാണ്.
കെവൈസി വെരിഫിക്കേഷനു ശേഷം മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ, രജിസ്ട്രേഡ് നിക്ഷേപ ഉപദേശകൻ, സ്റ്റോക്ക് മാർക്കറ്റ് ബ്രോക്കർ, ബാങ്ക് അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക ഇടനിലക്കാര്എന്നിവരുടെ സഹായത്തോടെ നിങ്ങൾക്ക് നിക്ഷേപം നടത്താം.
സ്വയം ചെയ്യുവാനാണെങ്കിൽ ഏത് കമ്പനിയാണോ അതിൻ്റെ ഓഫീസുമായി ബന്ധപ്പെടുകയോ, അതുമല്ലെങ്കിൽ ഓൺലൈനിൽ അവരുടെ വെബ്സൈറ്റ് വഴിയോ , വിശ്വസനീയമായ ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ ചെയ്യാം.
നേട്ടങ്ങൾ
1. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് വൈവിധ്യവൽക്കരണമാണ്. ഒന്നിലധികം മേഖലകളിൽ ഒരു നിക്ഷേപം വ്യാപിപ്പിക്കുന്ന പ്രക്രിയയാണിത്. അഡീഷണല്ഡോക്യുമെന്റേഷൻ ഇല്ലാതെ തന്നെ എത്ര ഫണ്ടുകളിൽ വേണമെങ്കിലും നിക്ഷേപിക്കാൻ കഴിയും.
2. ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഓരോ മാസവും 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്താവുന്നതാണ്.
3. മ്യൂച്വല്‍ ഫണ്ടുകളിൽ രണ്ടായിരത്തിലധികം സ്‌കീമുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
4. ഉയര്‍ന്ന ലിക്വിഡിറ്റിയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വലിയ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതു സമയത്തും യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സാധിക്കും.
5. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇഎല്‍എസ്എസില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.
മുന്നറിയിപ്പുകൾ
1. നിക്ഷേപങ്ങളെക്കുറിച്ച് മതിയായ വിവരങ്ങൾ ശേഖരിക്കുക.
2. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ റിസ്ക് മനസിലാക്കുക
3 . കുറഞ്ഞകാലത്തേയ്ക്കുള്ള ഇൻവെസ്റ്റ്മെൻ്റുകൾ തെരഞ്ഞെടുക്കാതിരിക്കുക.
4 . തെറ്റായ ഉപദേശങ്ങളിൽ വീഴാതിരിക്കുക.