
മൈ ജി സ്മാർട്ട് സ്റ്റാർട്ട് വർക്‌ഷോപ്പ് കോഴിക്കോട് വുഡീസിൽ സംഘടിപ്പിച്ചു. സമൂഹത്തിൽ ഡിജിറ്റൽ സാക്ഷരത സൃഷ്ടിക്കുക, മുതിർന്നവർക്ക് ഡിജിറ്റൽ ലോകത്തെ അടുത്തറിയാൻ സഹായിക്കുക എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മൈ ജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി, ആർജെ ജോസഫ് അന്നംകുട്ടി ജോസ് എന്നിവർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അനുദിനം മാറുന്ന ഡിജിറ്റൽ ലോകത്തേക്ക് മുതിർന്നവരെ കൂടി കൈ പിടിച്ച് ഉയർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പേയ്മെൻ്റ് രീതി തുടങ്ങി പുതിയ കാലഘട്ടത്തിൽ പ്രാധാന്യമുള്ള വിഷയങ്ങൾ വർക്‌ഷോപ്പിൽ പരിചയപ്പെടുത്തി.