
സ്വർണ, ഡയമണ്ട് വ്യാപാര രംഗത്ത് പുത്തൻ ചുവടുവെപ്പുമായി ഗോൾഡ് ആൻഡ് ഡയമണ്ട് മെർച്ചന്റ് അസോസിയേഷൻ. രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിലക്കുറവ് ഉറപ്പുവരുത്തുമെന്ന് അസോസിയേഷൻ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി സ്വർണമാൾ തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
സ്വർണ, ഡയമണ്ട് വ്യാപാര രംഗത്തെ കൂട്ടായ്‌മയായ ഗോൾഡ് ആൻഡ് ഡയമണ്ട് മർച്ചന്റ് അസോസിയേഷൻ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. വിലക്കുറവാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സ്വർണ മാൾ ഉൾപ്പടെ ആരംഭിച്ച് മേഖലയിൽ തൊഴിൽ അവസരങ്ങൾ ഒരുക്കാനും അടുത്ത വർഷം പദ്ധതികളുണ്ട്.
സ്വർണാഭരണ വ്യാപാര രംഗത്ത് അൽ മുക്താദിർ ജ്വല്ലറി മാതൃകയാണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മുൻ സ്പീക്കർ എം. വിജയകുമാർ ഉൾപ്പെടെ ജിഡിജെഎംഎ ഭാരവാഹികളും സമ്മേളനത്തിൽ സംസാരിച്ചു.