പെട്ടുപോയാൽ പിന്നെ ജോബ് ഹഗ്ഗിങ് തന്നെ; തൊഴില്‍ മേഖലയിലെ പുതിയ ട്രെന്റ് ഗുണം ചെയ്യുമോ?

ജീവനക്കാർക്ക് നിലവിലെ ജോലിയോടുള്ള അമിത താൽപര്യമല്ല, മെച്ചപ്പെട്ടതും, സുരക്ഷിതവുമായ മറ്റൊരു അവസരത്തിനായുള്ള കാത്തിരുപ്പാണ്. അതോടൊപ്പം അനാവശ്യമായ റിസ്കുകൾ ഒഴിവാക്കാനും ലക്ഷ്യമിടുന്നതാകാം.
പ്രതീകാത്മക-ചിത്രം
പ്രതീകാത്മക-ചിത്രംSource: Meta AI
Published on

ഏതുജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. സ്വന്തം സാഹചര്യങ്ങൾ പരിഗണിച്ചാകും ആളുകൾ അതിൽ തുടരണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത്. സാമ്പത്തികമായി പിന്തുണയുള്ളവർ പ്രയാസകരമായ ജോലി ഉപേക്ഷിച്ച് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി അന്വേഷണം നടത്തും. പ്രതിസന്ധിയിൽ നിൽക്കുന്നവർ പക്ഷെ ആ ജോലിയുമായി പൊരുത്തപ്പെടാൻ ശ്രമിക്കും.

കൊവിഡ് കാലത്തിനു ശേഷം അമേരിക്കൻ തൊഴിൽ മേഖലയിൽ വലിയ അളവിൽ ആളുകൾ രാജിവച്ചിറിങ്ങുന്ന പ്രവണത കണ്ടിരുന്നു.'ഗ്രേറ്റ് റെസിഗ്‌നേഷന്‍'എന്നാണ് ഈ സാഹചര്യത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. മികച്ച തൊഴില്‍ സാഹചര്യങ്ങള്‍, സൗകര്യപ്രദമായ തൊഴില്‍ സമയം എന്നിവ തേടി ജോലി ഉപേക്ഷിച്ചത് കോടിക്കണക്കിന് ആളുകളാണ്. അവസരങ്ങൾ ധാരളമെന്ന് കരുതി തൊഴിലാളികൾ പുറത്തിറങ്ങി. എന്നാൽ വളരെക്കുറച്ച് സമയം മാത്രമേ ആ പ്രവണത നിലനിന്നുള്ളൂ. വീണ്ടും തൊഴിൽ മേഖലയിൽ വലിയ അരക്ഷിതാവസ്ഥ കടന്നുവന്നു.

ആ സാഹചര്യം കണക്കിലെടുത്ത് പിന്നീട് തൊഴിൽമേഖലയിൽ വന്ന പുതിയ പ്രവണതയാണ് ജോബ് ഹഗ്ഗിങ്. ഭാവിയിലെ അനിശ്ചിതത്വം കാരണം തൊഴിലാളികള്‍ നിലവിലെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങളാണിത് ഇത്. അമേരിക്കൻ തൊഴിൽ മേഖലയിൽ നിന്നുള്ള റിപ്പോട്ടിംഗ് അനുസരിച്ച് ആളുകൾ ചെയ്യുന്ന ജോലിയിൽ കൂടുതൽ തുടരാൻ ശ്രമിച്ചു, സ്വമേധയാ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പുതിയ നിയമനങ്ങളും രാജി വെക്കലും ഗണ്യമായി കുറഞ്ഞു.

പ്രതീകാത്മക-ചിത്രം
രാഷ്ട്രപതിക്കായി വാങ്ങുന്ന 3.66 കോടിയുടെ ബിഎംഡബ്ല്യു സെഡാന് നികുതിയിളവ്; കാരണമിതാണ്

രാജ്യത്തിലെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് ഈ പ്രവണത ഉടലെടുത്തിരിക്കുന്നത്. ഉയര്‍ന്ന പലിശ നിരക്കുകള്‍ പോലുള്ള കാര്യങ്ങൾ സംരംഭങ്ങളെ ബാധിച്ചു. അതുവഴി പുതിയ നിയമനങ്ങളേയും, തൊഴിൽ സാധ്യതകളേയും കുറച്ചു. അതോടെ തുടരാനായി പരമാവധി ശ്രമം. ഇതാണ് ജോബ് ഹഗ്ഗിങ്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരാതിരിക്കാനും, കൂടുതൽ വെല്ലുവിളികൾ നേരിടേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് തൊഴിലാളികൾ ഈ മനോഭാവം സ്വീകരിക്കുന്നത്. യഥാർഥത്തിൽ ജോബ് ഹഗ്ഗിങ് ജീവനക്കാർക്ക് നിലവിലെ ജോലിയോടുള്ള അമിത താൽപര്യമല്ല, മെച്ചപ്പെട്ടതും, സുരക്ഷിതവുമായ മറ്റൊരു അവസരത്തിനായുള്ള കാത്തിരുപ്പാണ്. അതോടൊപ്പം അനാവശ്യമായ റിസ്കുകൾ ഒഴിവാക്കാനും ലക്ഷ്യമിടുന്നതാകാം. 65 ശതമാനം തൊഴിലാളികള്‍ക്കും തങ്ങള്‍ ജോലിയില്‍ 'അകപ്പെട്ടുപോയതായി' തോന്നുന്നുവെന്നാണ് വിലയിരുത്തൽ.

തൊഴില്‍ അന്വേഷകര്‍ക്ക് തിരഞ്ഞെടുക്കാന്‍ കുറഞ്ഞ അവസരങ്ങള്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിലാണ് നിരവധിപ്പേർ അവരുടെ തൊഴിലിൽ തന്നെ ദീർഘകാലം തുടരുന്നത്. എന്നാൽ ജോബ് ഹഗ്ഗിങ് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശമ്പള വളർച്ച, പുതിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനും, പുതിയ കഴിവുകൾ ആർജിക്കാനുമുള്ള അവസരങ്ങൾ എന്നിവ കുറയും. ഭാവിയിൽ തൊഴിൽ മേഖലകളിലെ മെച്ചപ്പെട്ട സാധ്യതകളും ഇതുവഴി കുറഞ്ഞേക്കും. അതുകൊണ്ട്. തൊഴിലിടങ്ങളിലും, ജോലികളിലും പെട്ടെന്നുള്ള ഇറങ്ങിപ്പോക്കുകൾ ഒഴിവാക്കി സമയാസമയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com