കൊച്ചി വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട; യാത്രക്കാർക്കായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് സജ്ജമാകുന്നത്.
Kochi airport, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ
Published on

കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യം.

ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരന്മാർക്കും 'ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ' കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയും.

നിലവിൽ ഈ സംവിധാനം രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ. അഹമ്മദാബാദ്, കൊൽക്കത്ത ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ മറ്റു എയർപോർട്ടുകളിലും ഈ സൗകര്യം ഉടൻ നിലവിൽ വരും.

കുടുംബമൊത്തുള്ള വിദേശയാത്രകളിൽ പ്രവാസികൾക്ക് ഏറെ സഹായകരമാകുന്നതാണ് ഈ പദ്ധതി. ഈ സൗകര്യം ഉപയോ​ഗിക്കാനായി യാത്രക്കാർക്ക് മൂന്ന് എളുപ്പവഴികളാണ് ഒരുക്കിയിരിക്കുന്നത്. അതിൽ ആദ്യത്തേത്, ഓൺലൈനായി അപേക്ഷിക്കാം എന്നതാണ്. www.ftittp.mha.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏത് വിദേശയാത്രക്കാരനും ഇതിൽ അം​ഗമാകാനാകും. ആപ്ലിക്കേഷൻ ഫോർമിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ കൈവശമുള്ള ഏതൊരാൾക്കും ഇത് സാധ്യമാണ്.

Kochi airport, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ
"പത്തനംതിട്ടയിൽ വിമാനത്താവളം യാഥാർഥ്യമാക്കും"; 2016 ൽ നിന്ന് 2025ൽ എത്തുമ്പോൾ കേരളത്തിൻ്റെ വിവിധ മേഖലയിലായി വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി

എയർപോർട്ടിലെത്തിയ ശേഷം അപേക്ഷിക്കാനാകുന്നതാണ് രണ്ടാമത്തെ മാർ​ഗം. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 8 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷൻ കൗണ്ടറുകൾ വഴി നേരിട്ട് അപേക്ഷിക്കാനാകും.

തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) ഓഫീസുകൾ വഴിയും അപേക്ഷ നൽകാനാകും. അപേക്ഷ നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടിവരും. തുടർന്ന് നിങ്ങൾ നൽകിയ വിവരങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക.

അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ OTP ആയും ഇമെയിൽ പരിശോധനയും വഴി വിജയകരമായി സ്ഥിരീകരിക്കുന്നതോടെ പ്രോ​ഗ്രാമിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാകും. ഈ പുതിയ സൗകര്യം പ്രവാസികൾക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും ഒരുപോലെ സഹായകമാകും. "ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി india.ftittp-boi@mha.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Kochi airport, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ
ശബരിമല വിമാനത്താവളം: ഭരണാനുമതി ഈ മാസം നൽകും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com