വികസിത രാജ്യത്തെ ദരിദ്രരായവരെക്കാള്‍ പാവപ്പെട്ടവരാണ് ഇന്ത്യയിലെ സമ്പന്നര്‍: ലോക ബാങ്ക് കണക്ക്

ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാനം അല്ലെങ്കിൽ ഉപഭോഗ പരിധി ഒരാൾക്ക് ഏകദേശം 10 ഡോളർ മാത്രമാണ്. എന്നാൽ ഇത് അമേരിക്കയിൽ 173 ഡോളറായും, കാനഡയിലും ഓസ്‌ട്രേലിയയിലും 129 ഡോളറായും, ജർമ്മനിയിൽ 128 ഡോളറായും ഉയരുന്നു.
Extreme poverty representative image
പ്രതീകാത്മക ചിത്രം Source: AG Group
Published on: 
Updated on: 

ദില്ലി: ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രമുഖ രാജ്യങ്ങളിലെ ഏറ്റവും ദരിദ്രരായ 10 ശതമാനം ജനങ്ങൾ ജീവിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളേക്കാൾ ഉയർന്ന വരുമാനത്തിലാണ് എന്ന് റിപ്പോര്‍ട്ട്. ലോകബാങ്കിന്റെ 2026-ലെ പോവർട്ടി ആൻഡ് ഇനീക്വാലിറ്റി പ്ലാറ്റ്‌ഫോണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാന അല്ലെങ്കിൽ ഉപഭോഗ പരിധി ഒരാൾക്ക് ശരാശരി 3 ഡോളറാണ്. എന്നാൽ യു.എസില്‍ ഇത് 25 ഡോളറും, കാനഡയിൽ 31 ഡോളറും, ജർമ്മനിയിലും ഓസ്‌ട്രേലിയയിലും 28 ഡോളർ വീതവുമാണ്.

മറുഭാഗത്ത് ഇന്ത്യയിലെ സമ്പന്നരായ 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാനം അല്ലെങ്കിൽ ഉപഭോഗ പരിധി ഒരാൾക്ക് ഏകദേശം 10 ഡോളർ മാത്രമാണ്. എന്നാൽ ഇത് അമേരിക്കയിൽ 173 ഡോളറായും, കാനഡയിലും ഓസ്‌ട്രേലിയയിലും 129 ഡോളറായും, ജർമ്മനിയിൽ 128 ഡോളറായും ഉയരുന്നു. ഇന്ത്യയുടെ സാമ്പത്തിക സർവേ പ്രകാരം, പ്രതിമാസം 80,000 രൂപ വരുമാനമുള്ള ഒരാൾ രാജ്യത്തെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന 10 ശതമാനം ആളുകളിൽ ഉപ്പിടുന്നുവെന്നു ശ്രദ്ധേയമാണ്.

Extreme poverty representative image
ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം; 400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി
Poorest in Rich Nations Earn More Than India’s Richest 10%: World Bank
Poorest in Rich Nations Earn More Than India’s Richest 10%: World BankNews Malayalam 24x7

ഈ താരതമ്യമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളുടെ പട്ടികയിലുള്ളവർക്ക് പോലും പല വികസിത സമ്പദ്‌വ്യവസ്ഥകളിലെയും ഏറ്റവും താഴെത്തട്ടിലുള്ള ദരിദ്ര ജനവിഭാഗത്തേക്കാൾ വളരെ കുറഞ്ഞ വരുമാനം അല്ലെങ്കിൽ ഉപഭോഗ പരിധിയാണ് ഉള്ളത് എന്ന് വ്യക്തമാണ്.

കേവലം ദാരിദ്ര്യമോ ധനികരും ദരിദ്രരും തമ്മിലുള്ള അസമത്വമോ മാത്രമല്ല ഇന്ത്യ നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെന്നും, മറിച്ച് സമ്പദ്‌വ്യവസ്ഥയിലുടനീളം ജനങ്ങളുടെ പൊതുവായ വരുമാന നിലവാരവും ഉൽപ്പാദനക്ഷമതയും വളരെ കുറവാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഫൗണ്ടേഷൻ ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റിലെ പ്രോഗ്രാം അസോസിയേറ്റ് അഹോന ദത്തഗുപ്ത എൻഡിടിവിയോട് വ്യക്തമാക്കി. ദരിദ്രരുടെ ഉന്നമനത്തിനായി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് അത്യന്താപേക്ഷിതമാണെങ്കിലും, അത് കൊണ്ടുമാത്രം ഇന്ത്യയെ ഒരു സമ്പന്ന വികസിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ സാധിക്കില്ല.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സമ്പദ്‌വ്യവസ്ഥയിലുടനീളം ഉൽപ്പാദനക്ഷമതയും തൊഴിൽ വേതനവും വർദ്ധിപ്പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. ഇതിനായി വ്യവസായ രംഗത്ത് കൂടുതൽ നവീകരണങ്ങൾ കൊണ്ടുവരികയും, കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും, വാണിജ്യ കരാറുകൾ വേഗത്തിൽ നടപ്പാക്കുകയും, ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള വ്യാവസായിക ക്ലസ്റ്ററുകൾ വികസിപ്പിക്കുകയും ചെയ്യേണ്ടത് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് അനിവാര്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Extreme poverty representative image
ജനം വലയും, പലിശനിരക്കുകൾ ഇനിയും ഉയർന്നേക്കും; റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റ് വരെ വർധിപ്പിക്കും ?
News Malayalam 24x7
newsmalayalam.com