ആര്യന്‍ ഖാന്റെ ടെക്വീല ബ്രാന്‍ഡ് ഇന്ത്യയിലേക്ക്; കൈകോര്‍ത്ത് ഷാരൂഖ് ഖാനും റാഡികോ ഖൈത്താനും നിഖില്‍ കാമത്തും

ആര്യന്‍ ഖാന്‍ 2022ല്‍ ലേറ്റി ബ്ലാഗോയേവ, ബണ്ടി സിങ് എന്നിവര്‍ക്കൊപ്പം സ്ഥാപിച്ച ആഢംബര ബ്രാന്‍ഡാണ് ഡീയാവോള്‍.
ആര്യന്‍ ഖാന്റെ ടെക്വീല ബ്രാന്‍ഡ് ഇന്ത്യയിലേക്ക്; കൈകോര്‍ത്ത് ഷാരൂഖ് ഖാനും റാഡികോ ഖൈത്താനും നിഖില്‍ കാമത്തും
Published on

ഇന്ത്യയുടെ മദ്യ വിപണിയില്‍ പ്രീമിയം ടെക്വീല ബ്രാന്‍ഡ് അവതരിപ്പിക്കാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനുമായി കൈകോര്‍ക്കാനൊരുങ്ങി മാജിക് മൊമന്റ്‌സിന്റെ നിര്‍മാതാക്കളായ റാഡികോ ഖൈത്താന്‍ ലിമിറ്റഡ്. ആര്യന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ഡീ'യാവോള്‍ ആണ് ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി എത്താനൊരുങ്ങുന്നത്.

ഖൈത്താന്‍ 4.56 മില്യണ്‍ ഡോളറാണ് ടെക്വീല ബ്രാന്‍ഡിനായി നിക്ഷേപിക്കുകയെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരൂഖ് ഖാന്‍, സെറോധ സഹ സ്ഥാപകന്‍ നിഖില്‍ കാമത്ത് തുടങ്ങിയവരുമായാണ് മാജിക് മൊമന്റ്‌സ് വോഡ്ക കമ്പനി കൈകോര്‍ക്കുന്നത്.

ആര്യന്‍ ഖാന്റെ ടെക്വീല ബ്രാന്‍ഡ് ഇന്ത്യയിലേക്ക്; കൈകോര്‍ത്ത് ഷാരൂഖ് ഖാനും റാഡികോ ഖൈത്താനും നിഖില്‍ കാമത്തും
ബിഹാര്‍ കരട് വോട്ടര്‍ പട്ടികയിലെ 'മരിച്ച' സ്ത്രീയെ ഹാജരാക്കി; യോഗേന്ദ്ര യാദവിന് സുപ്രീം കോടതിയുടെ അഭിനന്ദനം

റാംപൂര്‍ ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട്, ജയ്‌സാല്‍മീര്‍ ഇന്ത്യന്‍ ക്രാഫ്റ്റ് ജിന്‍ തുടങ്ങിയ പ്രീമിയം ഇന്ത്യന്‍ ലിക്വര്‍ നിര്‍മാതാവ്, അഗേവ് എന്ന ചെടിയില്‍ നിന്ന് നിര്‍മിക്കുന്ന 'ഡീയാവോള്‍ ആന്യേഹോ' എന്ന പേരില്‍ മദ്യം ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ 2022ല്‍ ലേറ്റി ബ്ലാഗോയേവ, ബണ്ടി സിങ് എന്നിവര്‍ക്കൊപ്പം സ്ഥാപിച്ച ആഢംബര ബ്രാന്‍ഡാണ് ഡീയാവോള്‍. ആംസ്റ്റര്‍ ഡാമിലാണ് ഇതിന്റെ ആസ്ഥാനം. വോഡ്ക, ബ്ലെന്‍ഡഡ് മാള്‍ട്ട് സ്‌കോച്ച് വിസ്‌കി, പ്രീമിയം സ്ട്രീറ്റ് വെയര്‍ എന്നിവയും ഡീയാവോള്‍ നല്‍കുന്നു.

ഡീയാവോള്‍ സ്പിരിറ്റുമായി ചേര്‍ന്ന് ഒരു പുതിയ ചാപ്റ്റര്‍ ആരംഭിക്കുകയാണെന്ന് റാഡികോ ഖൈത്താന്‍ മാനേജിങ് ഡയറക്ടര്‍ അഭിഷേക് ഖൈത്താന്‍ പറഞ്ഞു.

ആര്യന്‍ ഖാന്റെ ടെക്വീല ബ്രാന്‍ഡ് ഇന്ത്യയിലേക്ക്; കൈകോര്‍ത്ത് ഷാരൂഖ് ഖാനും റാഡികോ ഖൈത്താനും നിഖില്‍ കാമത്തും
നീട്ടി വളര്‍ത്തിയ മുടിയും മെലിഞ്ഞ ശരീരവും; ആരാധകരെ ഞെട്ടിച്ച് നസ്ലെന്റെ പുതിയ ലുക്ക്

ഇന്ത്യ അടക്കമുള്ള ആഗോള മാര്‍ക്കറ്റുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണിലധികം കേസ് ടെക്വീല വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖൈത്താന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com