20000 രൂപയ്ക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ പെടുമോ?

പിഴയൊടുക്കേണ്ട ബാധ്യത പണം വാങ്ങിയ ആള്‍ക്കാണ് ഉണ്ടാവുക. എന്നാൽ കൊടുത്തയാൾ സോഴ്സ് ഉൾപ്പെടെ കാണിക്കേണ്ടതായി വരും
20000 രൂപയ്ക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ പെടുമോ?
Published on
Updated on

അത്യാവശ്യം വന്നാൽ കാശ് കടം വാങ്ങുന്നത് പതിവാണ്. അതിപ്പോ എത്ര വേണം എങ്ങനെ വേണം എന്നൊക്കെ തീരുമാനിക്കുന്നത് അതാത് സാഹചര്യങ്ങൾ അനുസരിച്ചാകും. പക്ഷെ അങ്ങനെ തീരുമാനിക്കുമ്പോൾ ഈ കടം വാങ്ങുന്നതിനും കൊടുക്കുന്നതിനും ചില നിയന്ത്രങ്ങൾ കൂടി ഉണ്ട് . ഉദാഹരണത്തിന് 2000 രൂപയ്ക്ക് മുകളിൽ പണമായി കടം വാങ്ങാൻ നിയമമം അനുവദിക്കന്നില്ല എന്നത് ഇപ്പോഴും പലർക്കും അറിയില്ല. ഇനി അറിയുന്നവരാകട്ടെ അത് കാര്യമാക്കാറും ഇല്ല എന്നതാണ് യാഥാർഥ്യം.

20000 രൂപയ്ക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ പെടുമോ?
സമ്പത്തിൽ തായ്‌വാൻ്റെ ജിഡിപിയേയും മറികടന്ന് ഇലോൺ മസ്ക്

ആദായനികുതി നിയമപ്രകാരം, ഒരാള്‍ക്ക് 20,000 രൂപയോ അതില്‍ കൂടുതലോ തുക പണമായി വായ്പയായി വാങ്ങാനോ തിരികെ നല്‍കാനോ കഴിയില്ല.

പിടിവീഴുന്നത് എപ്പോഴാണെന്ന് അറിയുമോ?

ഒരു നിക്ഷേപകനില്‍ നിന്ന് ലഭിക്കുന്ന തുക ഒരു ഇടപാടില്‍ 20,000 അല്ലെങ്കില്‍ അതില്‍ കൂടുതലാണെങ്കില്‍

പുതിയ തുക സ്വീകരിക്കുന്ന തീയതിയില്‍, അതേ നിക്ഷേപകനില്‍ നിന്ന് മുമ്പത്തെ അത്തരം തുകകളുടെ കുടിശ്ശിക തുക 20,000 അല്ലെങ്കില്‍ അതില്‍ കൂടുതലായാല്‍

ഒരേ നിക്ഷേപകനില്‍ നിന്ന് പുതിയതും മുമ്പത്തെതുമായ കുടിശിക 20,000 അല്ലെങ്കില്‍ അതില്‍ കൂടുതലായാല്‍

നിയമം ലംഘിച്ചാല്‍ എത്രയാണോ വായ്പയെടുത്തത് തുകയ്ക്ക് തുല്യമായ പിഴ തന്നെ ഈടാക്കാം. കൊടുക്കുന്നയാളും വാങ്ങുന്നയാളും ഒരുപോലെ നടപടി നേരിടേണ്ടതായും വന്നേക്കാം. അതിനാല്‍ 20000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ ബാങ്ക് വഴി നടത്താന്‍ ശ്രദ്ധിക്കുക. അവിടെയും കൃത്യമായ പരിധി കഴിഞ്ഞാൽ അന്വേഷണം നേരിടേണ്ടതായി വരും. പിഴയൊടുക്കേണ്ട ബാധ്യത പണം വാങ്ങിയ ആള്‍ക്കാണ് ഉണ്ടാവുക. എന്നാൽ കൊടുത്തയാൾ സോഴ്സ് ഉൾപ്പെടെ കാണിക്കേണ്ടതായി വരും.

20000 രൂപയ്ക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ പെടുമോ?
ഇന്ത്യക്കാരുടെ കൈയിലുള്ളത് 32000 ടൺ സ്വർണം; വിപണിയിലെത്തിയാൽ സംഭവിക്കുന്നത്..

അതുപോലെ തന്നെ ഇനി വസ്തുവോ ആഭരണങ്ങളോ മറ്റോ വിറ്റതിന്റെ പ്രതിഫലമായി രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സിയായി വാങ്ങുന്നത് കുറ്റകരമാണ്. ഇതിന് 271DA സെക്ഷന്‍ പ്രകാരം പിഴ ചുമത്താം. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന് ഈ നിബന്ധനകള്‍ ബാധകമല്ലെന്നാണ് ഭൂരിഭാഗം പേർക്കും ഒരു ധാരണയുണ്ട്. അത് പക്ഷെ തെറ്റാണ്. ആരുമായുള്ള ഇടപാടിലും ഇത് ബാധകമാണ്.

News Malayalam 24x7
newsmalayalam.com