
സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന സൂചന നേട്ടമാക്കി രാജ്യത്തെ സൂചികകൾ. നിഫ്റ്റി 25,000 പോയിൻ്റ് കടന്നു. ഇതാദ്യമായാണ് നിഫ്റ്റി ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത്. സെൻസെക്സ് റെക്കോർഡ് 82000 പിന്നിട്ടു.
സെൻസെക്സ് 388.15 പോയിൻ്റ് (0.47 ശതമാനം) ഉയർന്ന് എക്കാലത്തെയു ഉയന്ന ലൈവലായ 82129.49ലെത്തി. നിഫ്റ്റി 127.15 പോയിൻ്റ് (0.50 ശതമാനം) ഉയർന്ന് 25030.95 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
സെൻസെക്സ് ഓഹരികളിൽ മാരുതി സുസുകി, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ്, എച്ച്ഡിഎഫ്സ ബാങ്ക്, റിലയൻ്സ് ഇൻഡസ്ട്രീസ്, രാജ്യത്തെ സൂചികകള്‍ നേട്ടമാക്കി. എം.ആൻഡ് എം, സൺ ഫാർമ, ഐടിസി, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ 1.5 ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോ 0.8 ശതമാനം നേട്ടത്തിലാണ്. സ്മോൾ, മിഡ് ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൻ പറഞ്ഞതുപോലെ, സെപ്റ്റംബരിൽ നിരക്ക് കുറയ്ക്കുമെന്നത് ആഗോള ഇക്വിറ്റി മാർക്കറ്റിന് അനൂകൂലമാണ്. എന്നാൽ യു.എസ് ട്രഷറി ആദായത്തിൽ ഇടിവുണ്ടായി. വിദേശ നിക്ഷേപം രാജ്യത്തെ വിപണിയിലേക്കെത്താൻ ഇത് ഇടയാക്കും.