റബർ കർഷകർക്ക് തിരിച്ചടി; വരും ദിവസങ്ങളിലും വില ഇടിയാന്‍ സാധ്യത

നിലവില്‍ റബറിന് 234 മുതല്‍ 236 രൂപ വരെയ്ക്കാണ് വില്‍പന നടക്കുന്നത്. വിപണിയില്‍ അനൗദ്യോഗികമായി 250 രൂപ കടന്നതിന് ശേഷമാണ് വിലയിറക്കം. റബർവില ഇനിയും കൂടുമെന്ന ധാരണയില്‍ പല കർഷകരും ചരക്ക് വില്‍ക്കാതെ കാത്തിരിക്കുകയായിരുന്നു.
റബർ കർഷകർക്ക് തിരിച്ചടി; വരും  ദിവസങ്ങളിലും വില ഇടിയാന്‍ സാധ്യത
Published on

റബർ കർഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. നിലവില്‍ റബറിന് 234 മുതല്‍ 236 രൂപ വരെയാണ് വില്‍പന നടക്കുന്നത്. വിപണിയില്‍ അനൗദ്യോഗികമായി 250 രൂപ കടന്നതിന് ശേഷമാണ് വില ഇടിവ്. റബർവില ഇനിയും കൂടുമെന്ന ധാരണയില്‍ പല കർഷകരും ചരക്ക് വില്‍ക്കാതെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വരും ദിവസങ്ങളിലും വില ഇടിയാനാണ് സാധ്യത. അതിനാല്‍, കൈവശമുള്ള ചരക്കുകള്‍ വിറ്റു തീർക്കാനുള്ള തിടുക്കത്തിലാണ് കർഷകർ.

വിലയിടിവ് ബാധിച്ചത് ചെറുകിട കർഷകരെയാണ്. ഇവരാണ് അധികമായി ചരക്ക് സ്റ്റോക്ക് ചെയ്ത് വെച്ചിരുന്നത്. റബർ ബോർഡ് വിലയെക്കാള്‍ മൂന്ന് രൂപ വരെ കൂട്ടിയായിരുന്നു കർഷകർ റബർഷീറ്റുകള്‍ സംഭരിച്ചിരുന്നത്. വില കുറഞ്ഞതോടെ വിപണി അരക്ഷിതാവസ്ഥ നേരിടുകയാണ്.  ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിലവർദ്ധനയ്ക്ക് കാരണമെന്നും ഇതു പരിഹരിക്കപ്പെടുന്നതിലൂടെ നിരക്ക് 180-190 രൂപയിലേക്ക് ഇടിയുമെന്നാണ് ടയർ  വ്യാപാരികളുടെ കണക്കുകൂട്ടല്‍. റബർ ഉപഭോഗം റെക്കോർഡിലേക്ക് എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

രാജ്യത്തെ മുൻനിര റബർ വ്യാപാരികള്‍ സംയുക്തമായാണ് റബർ ഇറക്കുമതി ചെയ്യുന്നത്. കണ്ടെയ്‌നെർ ക്ഷാമം തീരുന്നതോടെ ഇറക്കുമതി സുഗമമാകുമെന്നും ഒരു ലക്ഷം ടണ്‍ റബർ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നുമാണ് വ്യാപാരികളുടെ പ്രതീക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com