ക്രെഡിറ്റ് സ്കോർ കുറയുന്നത് ഒട്ടും ഗുണകരമല്ല. ലോണുകൾ ഉൾപ്പെടെ നിരവധി ക്രെഡിറ്റ് സൗകര്യങ്ങൾ ഇന്ന് ലഭ്യമാകുന്നത് വ്യക്തികളുടെ ക്രെഡിറ്റ് സ്കോർ നോക്കിയാണ്. പണം കടം വാങ്ങുന്നയാളുടെ വിശ്വസനീയത കണക്കാക്കുന്ന മനദണ്ഡമാണ് ക്രെഡിറ്റ് സ്കോർ. വായ്പ തിരച്ചിടയ്ക്കാനുള്ള നിങ്ങളുടെ ശേഷിയും, മുൻകാല സാമ്പത്തിക ഇടപാടുകളിലെ കൃത്യതയുമെല്ലാം കണക്കാക്കി എടുക്കുന്ന മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ.
സാധാരണയായി 300 നും 900 നും ഇടയിലാണ് ക്രെഡിറ്റ് സ്കോർ വരിക. 900 നോട് അടുത്തു നിൽക്കുന്നതാണ് മികച്ച ക്രെഡിറ്റ് സ്കോർ.750 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സ്കോറാണ് മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്പയോഗ്യതയ്ക്കായി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ അത് മൊത്തം കണക്കുകൂട്ടലുകളെ ബാധിക്കും.
ക്രെഡിറ്റ് സ്കോർ കുറഞ്ഞുപോയാൽ വിഷമവും ടെൻഷനുമൊക്കെ സ്വാഭാവികമാണ് എന്നാൽ ആശങ്ക മാറ്റി നിർത്തി എന്തുകൊണ്ടാണ് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണം ആലോചിക്കണം. അത് പരിഹരിക്കുകയും വേണം. അല്ലെങ്കിൽ ഭാവിയിൽ ദോഷം ചെയ്യും. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും ക്രെഡിറ്റ് സ്കോർ മികച്ചതായി നിലനിർത്താൻ.
ക്രെഡിറ്റ് സ്കോറിൽ വില്ലനാകുന്ന പ്രധാന കാര്യങ്ങൾ ഇതൊക്കെയാണ്
ഒന്ന് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വൈകുക എന്നത്. ഇഎംഐകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എന്നിവ അടയ്ക്കാൻ വൈകുന്നത് അപകടമാണ്. വെറും 30 ദിവസത്തെ കാലതാമസം പോലും നിങ്ങലുടെ ക്രെഡിറ്റ് സ്കോറിൽ 50 മുതല്‍ 100 പോയിന്റ് വരെ കുറവിന് കാരണമാകും.
മറ്റൊന്ന് ക്രെഡിറ്റ് പരിധിയുടെ അമിതമായ ഉപയോഗം. ക്രെഡിറ്റ് കാര്‍ഡ് പരിധിയുടെ 30% കൂടുതല്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമാണ്. അമിതമായി വായ്പകളെ അശ്രയിക്കേണ്ട സാമ്പത്തിക സ്ഥിതിയാണ് എന്ന ഇതിലൂടെ സൂചിപ്പിക്കും. ഭാവിയിൽ ലോണുകൾ ഉൾപ്പെടെയുള്ള ക്രെഡിറ്റ് സൗകര്യകൾ ലഭ്യമാകാൻ ഇത് തടസമാകുന്നു.
ഇനി നമ്മളിൽ പലരും അറിയാതെ ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളോ മറ്റ് ക്രെഡിറ്റ് അക്കൗണ്ടുകളോ ക്ലോസ് ചെയ്യുക എന്നത്. ഈ നടപടി ക്രെഡിറ്റ് സ്കോറിന് തിരിച്ചടിയാണ്. നിങ്ങളഉടെ തിരിച്ചടവിന്റെ വിശ്വാസ്യതയെ ക്രെഡിറ്റ് ബ്യൂറോകൾ സംശയിക്കാൻ ഇത് കാരണമാകും.
നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ കാര്യമായി ശ്രദ്ധിക്കുക. ഓട്ടോപെയ്മെൻ്റ്, അലേർട്ടുകൾ പോലുള്ളവ ഉപയോഗിച്ച് ഒരു പരിധിവരെ തിരിച്ചടവ് പ്രശ്നങ്ങളെ മറികടക്കാം. ക്രെഡിറ്റ് സ്കോറുകൾ പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ സാമ്പത്തിക ഇടപാടുകളിൽ വരുത്തുകയും ചെയ്താൽ പിന്നെ സുരക്ഷിതമാണ്. നിങ്ങൾ മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോറിൽ തന്നെ തുടരും.