ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു

തുടർച്ചയായി മൂന്ന് ദിവസമായി സ്വർണവില വർധിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്.
gold rate
സ്വർണവില വീണ്ടും കുതിക്കുന്നു
Published on

സംസ്ഥാനത്ത് സ്വർണവില വിണ്ടും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. പവന് 520 രൂപ വർധിച്ച് 73,120 രൂപയാണ് ഇന്നത്തെ വില.

ജൂലൈ 9 ന് 9000 രൂപയായിരുന്നു ഗ്രാമിൻ്റെ വില. ഇന്ന് 14 രൂപ വർധിച്ച് 9140 രൂപയാണ് ഗ്രാമിന് വില. തുടർച്ചയായി മൂന്ന് ദിവസമായി സ്വർണവില വർധിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്.

gold rate
മസ്‌കിൻ്റെ ടെസ്‌ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം പ്രവർത്തനം ഈ മാസം ആരംഭിക്കും

സ്വർണ ഉപഭോക്താക്കളുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലായതിനാൽ ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും രാജ്യത്തെ സ്വർണവിലയെ ബാധിക്കും. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് ആഭരണം വാങ്ങാനിരിക്കുന്നവരെയാണ് വില വർധന ഏറെ ബാധിക്കുക.

സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, എന്നിവയാണ് സ്വര്‍ണ വില നിർ ണയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍.

ഈ മാസം ആദ്യം 72160 രൂപയായിരുന്നു സ്വർണ വില. പിന്നീട് ദിനം പ്രതി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയായിരുന്നു. സ്വർണവില വർധിക്കുന്നുണ്ടെങ്കിലും, ചെറിയ തോതിലെങ്കിലും ചില ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്താറുണ്ട്. എന്നാലും വലിയ തോതിലുള്ള മാറ്റങ്ങളൊന്നും സ്വർണവിലയിൽ ഉണ്ടായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com