30ാമത് ഐഎഫ്എഫ്കെ: സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിൽ ഏഴ് ചിത്രങ്ങൾ

വെള്ളിത്തിരയിലെ ഇന്ത്യൻ പരീക്ഷണങ്ങൾ ഐഎഫ്എഫ്കെ യിലെ ചലച്ചിത്ര ആസ്വാദകർക്ക് പുതു അനുഭവങ്ങൾ സമ്മാനിക്കും
ഐഎഫ്എഫ്കെ ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിലെ ചിത്രങ്ങൾ
ഐഎഫ്എഫ്കെ ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിലെ ചിത്രങ്ങൾ
Published on
Updated on

തിരുവനന്തപുരം: 30ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമാ പ്രേമികൾക്കായി ‘ഇന്ത്യൻ സിനിമ നൗ’ എന്ന വിഭാഗത്തിൽ ഏഴ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. അനൂപ് ലോക്കുർ സംവിധാനം ചെയ്ത 'ഡോണ്ട് ടെൽ മദർ', രവിശങ്കർ കൗശിക്കിന്റെ 'ഫ്ലെയിംസ്', തനിഷ്ഠ ചാറ്റർജിയുടെ 'ഫുൾ പ്ലേറ്റ്', പ്രഭാഷ് ചന്ദ്രയുടെ 'ഹാർത്ത് ആൻഡ് ഹോം', ഇഷാൻ ഘോഷിന്റെ 'മിറാഷ്', അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്', നിഷാന്ത് കാളിന്ദിയുടെ 'തിയറ്റർ' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

അനൂപ് ലോക്കുർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ 'ഡോണ്ട് ടെൽ മദർ', 1990കളിലെ ബെംഗളൂരു നഗരത്തിൽ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്നു. ബുസാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണിത്.

ഹരിയാനയിലെ വർഗീയകലാപത്തിൽ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട തന്റെ മകന്റെ രക്ഷയ്‌ക്കായി നാടുവിടാൻ നിർബന്ധിതനാകുന്ന മഹേഷ് എന്ന മൂകനായ കൃഷിക്കാരന്റെ കഥ പറയുകയാണ്, രവി ശങ്കർ കൗശിക് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'ഫ്ലെയിംസ്'.

ഐഎഫ്എഫ്കെ ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിലെ ചിത്രങ്ങൾ
കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് ഐഎഫ്എഫ്കെ എന്ന് ഡോ. ദിവ്യ എസ് അയ്യർ; ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നടന്നു

തനിഷ്ഠ ചാറ്റർജി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് 'ഫുൾ പ്ലേറ്റ്'. ഭർത്താവിന്റെ അപകടത്തിനുശേഷം ഗൃഹസ്ഥയായ ഒരു സ്ത്രീ അവരുടെ പാചകത്തെ ഉപജീവനമാർഗമായി മാറ്റുന്ന കഥയാണിത്. തങ്ങളുടെ പുതിയ ഉദ്യമത്തിൽ അവർ നേരിടേണ്ടിവരുന്ന സംഘർഷത്തെക്കുറിച്ച് സിനിമ വിവരിക്കുന്നു. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്.

പ്രഭാഷ് ചന്ദ്രയുടെ 'ഹാർത്ത് ആൻഡ് ഹോം (Hearth and Home), വാർധക്യ ക്ലേശങ്ങൾ അനുഭവിക്കുന്ന അമ്മയെ പരിപാലിക്കുന്ന മകന്റെ കഥ പറയുന്നു. മാനസിക സംഘർഷങ്ങളെയും അവസ്ഥകളെയും മനോഹരമായി ആവിഷ്കരിക്കുന്ന ചിത്രമാണിത്.

സ്വപ്നങ്ങളുമായി കൊൽക്കത്ത നഗരത്തിലെത്തുന്ന ഒരു യുവാവിന്റെയും യുവതിയുടെയും പരസ്പരബന്ധിതമായ യാത്രയാണ് ഇഷാൻ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ 'മിറാഷ്'.

തൂയ എന്ന പ്രവാസിയായ യുവതി, തന്റെ അഭിനയസാക്ഷാത്കാരത്തിനായി മുംബൈയിൽ താമസിക്കുന്നതിന്റെ കഥ പറയുകയാണ് അനുപർണ റോയ് സംവിധാനം ചെയ്ത 'സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്'. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്.

ഐഎഫ്എഫ്കെ ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിലെ ചിത്രങ്ങൾ
ടി. രാജീവ്‌ നാഥിന്റെ 50 വർഷത്തെ സിനിമാ ജീവിതത്തിന് ഐഎഫ്എഫ്കെയിൽ ആദരം; ‘ജനനി' പ്രത്യേകമായി പ്രദർശിപ്പിക്കും

നിഷാന്ത് കാളിന്ദിയുടെ 'തിയറ്റർ' എന്ന ചിത്രം, ഒരു നാടകസംഘത്തിനുള്ളിലെ സൗഹൃദം, കലാവൈഭവങ്ങൾ, മത്സരങ്ങൾ എന്നിവ തമിഴ്‌നാട്ടിലെ ഒരു ഗ്രാമപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തികച്ചും യാഥാസ്ഥിതിക ജീവിതങ്ങളെ നാടകീയത കൂടാതെ അവതരിപ്പിക്കുകയാണ് ചിത്രം.

ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ഇന്ത്യയുടെ കുടുംബ, സാമൂഹിക, സാംസ്കാരിക യാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുന്നവയാണ്. വെള്ളിത്തിരയിലെ ഇന്ത്യൻ പരീക്ഷണങ്ങൾ ഐഎഫ്എഫ്കെയിലെ ചലച്ചിത്ര ആസ്വാദകർക്ക് പുതു അനുഭവങ്ങൾ സമ്മാനിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com