98ാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുന്നു: ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ ‘ഫ്രാങ്കെൻസ്റ്റൈനും മുന്നിൽ

മികച്ച സഹനടി എമി മാഡിഗൺ
എമി മാഡിഗൺ
എമി മാഡിഗൺ
Published on: 
Updated on: 

98ാമത് ഓസ്കാർ പുരസ്കാകര പ്രഖ്യാപനം പുരോഗമിക്കുന്നു. മൂന്ന് പുരസ്കാരങ്ങൾ നേടി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറും’ ‘ഫ്രാങ്കെൻസ്റ്റൈനു’മാണ് ആണ് അവാർഡ് പട്ടികയിൽ മുന്നിൽ. മികച്ച സഹനടിയായി എമി മാഡിഗണിനെ തെരഞ്ഞെടുത്തു. മികച്ച അനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസിനെ തെരഞ്ഞടുത്തു.

മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിന്നർ സിനിമയുടെ തിരക്കഥാകൃത്ത് റയാൻ കൂഗ്ളർ നേടി. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരം വൺ ബാറ്റിൽ അനദറിന്. മികച്ച സഹ നടനുള്ള പുരസ്കാരം ഈ സിനിമയിലെ തന്നെ സീൻ പെന്നിന് ആണ് ലഭിച്ചിരിക്കുന്നത്. മികച്ച കാസ്റ്റിംഗ് പുരസ്കാരവും സിനിമയിലെ കസാൻഡ്ര കുലുക്കിൻഡിസ് നേടി.

മികച്ച മേക്കപ്പ്, ഹെയർ സ്റ്റൈലിസ്റ്റിനുള്ള പുരസ്കാരം ഫ്രാങ്കെൻസ്റ്റൈനിലെ പ്രവർത്തനത്തിന് മൈക്ക് ഹിൽ, ജോർദാൻ സാമുവേൽ, ക്ലിയോന ഫ്യുറെ എന്നിവർ നേടി. മികച്ച വസ്ത്രാലങ്കാര പുരസ്കാരവും സിനിമക്ക് വേണ്ടി പ്രവർത്തിച്ച ഗില്ലർമോ ഡെൽ ഡെൽ ടൊറോസ് നേടി. ഒപ്പം മികച്ച പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരവും സിനിമക്ക് തന്നെ.

ഹോളിവുഡിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര ചടങ്ങുകൾ നടക്കുന്നത്. ഹാസ്യ താരം കോനൻ ഒബ്രിയൻ ആണ് രണ്ടാം തവണയും അവാർഡ് വേദിയിൽ ആതിഥേയത്വം വഹിക്കുന്നത്.

News Malayalam 24x7
newsmalayalam.com