അവാർഡുകൾ മികവിന്റെ അടയാളങ്ങളായിരിക്കണം, ഭരണകക്ഷികളുമായുള്ള അടുപ്പത്തിന്റെ പുറത്തു ലഭിക്കേണ്ടവയല്ല: ചന്തു സലിംകുമാര്‍

'മഞ്ജുമ്മൽ ബോയ്സ്' അവാർഡ് പട്ടികയിൽ ഇടംനേടാതിരുന്നതിൽ നിരാശ പ്രകടിപ്പിച്ച് ചന്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറുപ്പാണ് ചർച്ചയാവുന്നത്
അവാർഡുകൾ മികവിന്റെ അടയാളങ്ങളായിരിക്കണം, ഭരണകക്ഷികളുമായുള്ള അടുപ്പത്തിന്റെ പുറത്തു ലഭിക്കേണ്ടവയല്ല: ചന്തു സലിംകുമാര്‍
Published on
Updated on

എറണാകുളം: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയായി അന്തരിച്ച നടൻ സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാറിന്റെ കുറിപ്പ്. 'മഞ്ജുമ്മൽ ബോയ്സ്' അവാർഡ് പട്ടികയിൽ ഇടംനേടാതിരുന്നില്ല. ഇതിൽ നിരാശ പ്രകടിപ്പിച്ച് ചന്തു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറുപ്പാണ് ചർച്ചയാവുന്നത്. അവാർഡുകൾ മികവിന്റെ അടയാളങ്ങളായിരിക്കണമെന്നും ഭരണകക്ഷികളുമായുള്ള അടുപ്പത്തിന്റെ പുറത്തു ലഭിക്കേണ്ടവയല്ലെന്നുമായിരുന്നു ചന്തുവിന്റെ പ്രതികരണം.

ചന്തു പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം..

‘’ഇന്ത്യൻ സിനിമയുടെ ചരിത്രത്തേക്കുറിച്ച് 2050ൽ പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപിക്കൂ. അവർ നാഷണൽ അവാർ‍ഡ് ജേതാക്കളുടെ പട്ടിക നോക്കുകയും ആഘോഷിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ, എന്തായിരുന്നു രാഷ്ട്രീയ പശ്ചാത്തലമെന്നോ അവർക്കറിയുന്നുണ്ടാവില്ല. അവർ സ്ക്രീനിൽ കാണുന്നതുമാത്രം നോക്കി വിലയിരുത്തും.

അവാർഡുകൾ മികവിന്റെ അടയാളങ്ങളായിരിക്കണം, ഭരണകക്ഷികളുമായുള്ള അടുപ്പത്തിന്റെ പുറത്തു ലഭിക്കേണ്ടവയല്ല: ചന്തു സലിംകുമാര്‍
പ്രേതത്തിനെ പേടിയില്ലെങ്കിൽ പിന്നെ എന്തിനാ ആ ഫയലിനെ പേടിക്കുന്നേ? കുഞ്ചാക്കോ ബോബനും ലിജോമോളും ഒന്നിക്കുന്ന 'ഉന്മാദം' ട്രെയിലർ പുറത്ത്

നല്ല സിനിമകൾ തഴയപ്പെട്ട് നിരവധി സാധാരണ ചിത്രങ്ങൾ ആദരിക്കപ്പെട്ടിരുന്നുവെന്ന് കാണുമ്പോൾ സ്വാഭാവികമായും അതെന്തുകൊണ്ടാണെന്ന് അവർ ചോദിക്കും. കഴിവിനേക്കാൾ ഭരണകക്ഷികളുമായുള്ള അടുപ്പമായിരുന്നു പുരസ്കാരങ്ങളെ സ്വാധീനിച്ചതെന്ന ഉത്തരം ആളുകൾ നൽകുമ്പോൾ, ചരിത്രം അതായിരിക്കും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലകൊള്ളുമായിരിക്കും, പക്ഷേ അതുപോലെതന്നെ അതെങ്ങനെ നേടിയെന്ന ചോദ്യങ്ങളും നിലകൊള്ളും.

അവാർഡുകൾ സർക്കാരുകളേക്കാൾ കാലങ്ങളോളം അതിജീവിക്കേണ്ടവയാണ്. കലാപരമായ മികവിന്റെ അടയാളങ്ങളായിരിക്കണം അവ, അല്ലാതെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ആയിരിക്കരുത്. അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ അക്കാലത്തെ മികച്ച ചിത്രങ്ങളായി ചരിത്രം അവയെ ഓർക്കില്ല. മികവിനേക്കാൾ അധികാരത്തിന് പ്രാധാന്യം ലഭിച്ചപ്പോൾ വിജയിച്ച ചിത്രങ്ങളായായിരിക്കും.’’, ചന്തുവിന്റെ വാക്കുകൾ.

News Malayalam 24x7
newsmalayalam.com