"ടൈം ട്രാവൽ ചെയ്യാൻ പറ്റിയാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും"; നടൻ കിഷോർ

നടന്റെ പ്രസ്താവന സൈബർ ഇടത്ത് വലിയ ചർച്ചയായിരിക്കുകയാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ കിഷോർ
പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ കിഷോർ
Published on
Updated on

കൊച്ചി: ടൈം ട്രാവൽ നടത്താൻ അവസരം ലഭിച്ചാൽ 2014ലേക്ക് തിരിച്ചുപോയി പ്രധാനമന്ത്രിയെ മാറ്റും എന്ന് നടൻ കിഷോർ. പുതിയ തമിഴ് ചിത്രം 'മെല്ലിസൈ'യുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. പ്രസ്താവന ഇതിനോടകം സൈബർ ഇടത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ജീവിതത്തില്‍ 'റിവേഴ്സ്' പോകാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്താകും ചെയ്യുക എന്നായിരുന്നു നടനോടുള്ള ചോദ്യം. തന്റെ ഉത്തരം നിങ്ങൾ കട്ട് ചെയ്യാതെ പബ്ലിഷ് ചെയ്യുമോ എന്ന് അറിയില്ല, എന്നാലും പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കിഷോർ തുടങ്ങിയത്.

"ലൈഫില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. അങ്ങനെ ചെയ്താൻ ഇന്ത്യ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ മാറും. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന വിദ്വേഷത്തിന്റെ അളവ് വളരെ കൂടുതലാണ്. അത് വലിയ അപകടമാണ്. ഇത് ഇങ്ങനെ പോയാൽ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും," എന്നായിരുന്നു കിഷോറിന്റെ മറുപടി. താൻ അഭിനയിച്ച ‘മെല്ലിസൈ’ എന്ന സിനിമ പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണെന്നും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം എല്ലാക്കാലത്തും ആവശ്യമാണെന്നാണ് ഈ സിനിമയിലൂടെ പറയുന്നതെന്നും കിഷോർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ കിഷോർ
"ഒരു പ്രായം കഴിഞ്ഞാൽ നായക വേഷം പറ്റില്ല"; ഖാൻമാർ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഇമ്രാൻ

"അവിടെയാണ് ഒരു മനുഷ്യല്‍ വെറുപ്പ് മൂലധനമാക്കി അധികാരത്തില്‍ വന്നിരിക്കുന്നത്. അത് വലിയ ആപത്താണ് ഉണ്ടാക്കിവയ്ക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വിഭാഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടമാണ്. അത്തരക്കാർ ആണ് ഇപ്പോൾ എല്ലായിടത്തും അധികാരത്തിൽ. ട്രംപിനെ നോക്കൂ. എല്ലാവരും അങ്ങനെയാണ്," എന്നും കിഷോര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ കിഷോർ
'രംഗ് ദേ ബസന്തി'യുടെ 20ാം വാർഷികം; ആഘോഷമാക്കി ആമിറും സംഘവും

അതേസമയം, കിഷോർ അഭിനയിച്ച 'മെല്ലിസൈ' ജനുവരി 30നാണ് തിയേറ്റുകളിലെത്തിയത്. ധീരവ് ആണ് ചിത്രത്തിന്റെ സംവിധാനം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കിഷോർ കുമാറിന് പുറമേ സുഭത്ര, ജോർജ് മരിയൻ, ജസ്വന്ത്, ധന്യ, പ്രോക്ടിവ് പ്രഭാകരൻ, കണ്ണൻ ഭാരതി, രവി ഏഴുമലൈ, രുക്മിണി, സൗമ്യ, ആഞ്ചലിൻ, ഐശ്വര്യ, സാറ, പ്രകാശ്, ദിവ്യേഷ്, വിജയ് ഡ്യൂക്ക്, പ്രിയങ്ക, ജേക്കബ്, സാംസൺ, അരവിന്ദൻ, ത്യാഗു, ഭാസ്‌കർ, പ്രഭുജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com