"സിജെപി തട്ടിപ്പ് സംഘം, എന്നെ ആക്രമിക്കുന്ന കമ്മികളെ, നിഷ്‌പക്ഷരേ.., അണ്ണാക്കിലെ പിരി വെട്ടിയോ"; തുറന്നടിച്ച് മാധവ് സുരേഷ്

ബിജെപിയോട് വെറുപ്പുള്ളതുകൊണ്ട് മാത്രം സിജെപിക്കൊപ്പം നിൽക്കുന്നത് പ്രശ്നമാണെന്നും നടൻ
"സിജെപി തട്ടിപ്പ് സംഘം, എന്നെ ആക്രമിക്കുന്ന 
കമ്മികളെ, നിഷ്‌പക്ഷരേ..,
അണ്ണാക്കിലെ പിരി വെട്ടിയോ"; തുറന്നടിച്ച് മാധവ് സുരേഷ്
Published on
Updated on

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ചില വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് നടൻ മാധവ് സുരേഷ്. സിജെപി തട്ടിപ്പ് സംഘമാണെന്നും അവർ ഉടൻ തുറന്നുകാട്ടപ്പെടുമെന്നും മാധവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ബിജെപിയോട് വെറുപ്പുള്ളതുകൊണ്ട് മാത്രം സിജെപിക്കൊപ്പം നിൽക്കുന്നത് പ്രശ്നമാണെന്നും നടൻ അഭിപ്രായപ്പെട്ടു.

ആരാണ് സിജെപിക്ക് പണം നൽകുന്നതെന്നും അവരുടെ സ്ഥാപകരുടെ കഴിഞ്ഞ 15 വർഷത്തെ ചരിത്രം എന്താണെന്നും ഈ 'ജനങ്ങളുടെ രക്ഷകർ' എന്ന് വിളിക്കപ്പെടുന്നവർ ചില വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്നും ഗവേഷണം ചെയ്തു നോക്കുവെന്ന് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പുകളിൽ പറയുന്നു. തന്റെ നിലപാടുകളുടെ പേരിൽ കമ്യൂണിസ്റ്റുകളും 'നിഷ്പക്ഷർ' എന്ന് സ്വയം കരുതുന്നവരും തന്നെ 'അന്ധനായ സംഘി' എന്ന് വിളിച്ച് കടന്നാക്രമിച്ചെന്നും പറഞ്ഞ മാധവ് രൂക്ഷമായ ഭാഷയിലാണ് വിമർശകരോട് പ്രതികരിച്ചത്. അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാനും നടൻ വെല്ലുവിളിക്കുന്നുണ്ട്.

"സിജെപി തട്ടിപ്പ് സംഘം, എന്നെ ആക്രമിക്കുന്ന 
കമ്മികളെ, നിഷ്‌പക്ഷരേ..,
അണ്ണാക്കിലെ പിരി വെട്ടിയോ"; തുറന്നടിച്ച് മാധവ് സുരേഷ്
ധനുഷ് രാഷ്ട്രീയത്തിലേക്ക്? ആരാധകരോട് ജനക്ഷേമ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം

മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകൾ:

ഇന്ത്യയോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ തങ്ങൾക്ക് ബിജെപിയോട് വെറുപ്പാണെന്ന് ആളുകൾ തുറന്നുസമ്മതിക്കുന്നു. (എന്റെ ഡിഎമ്മുകളിലും സ്ക്രീൻഷോട്ട് സെക്ഷനിലും ഇതിനുള്ള തെളിവുകളുണ്ട്). കൂട്ടുകാരേ, പ്രതിഷേധങ്ങളുടെ വിജയം വിദ്യാർഥികൾക്ക് മാത്രമുള്ളതാണ്, വിദ്യാർഥികൾക്ക് മാത്രം. അവർ സംസാരിച്ചു, അവർക്ക് ആവശ്യമുള്ളത് നേടിയെടുത്തു; ഞാൻ എപ്പോഴും അവരെ പിന്തുണച്ചിട്ടുമുണ്ട്. എന്നാൽ, നിങ്ങൾക്ക് ബിജെപിയോട് വെറുപ്പുള്ളതുകൊണ്ട് മാത്രം സിജെപി എന്ന ഈ വിചിത്ര സംഭവത്തിനൊപ്പം നിൽക്കാൻ നിങ്ങളിൽ ചിലർക്ക് കഴിഞ്ഞേക്കാം. അത് പ്രശ്നമാണ്, എന്റെ ഡിഎമ്മിൽ വന്ന് നിങ്ങൾ എത്രയൊക്കെ ബഹളമുണ്ടാക്കിയാലും അത് പ്രശ്നമായിത്തന്നെ തുടരും.

ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയത്തെത്തന്നെ ഞാൻ വെറുക്കുന്നു; എന്റെ പിതാവ് ഭാഗമായിരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ ഉൾപ്പെടെ ഞാൻ പരസ്യമായി വിമർശിച്ചിട്ടുമുണ്ട്.

ആരാണ് സിജെപിക്ക് പണം നൽകുന്നതെന്നും, അവരുടെ സ്ഥാപകരുടെ കഴിഞ്ഞ 15 വർഷത്തെ ചരിത്രം എന്താണെന്നും, ഈ 'ജനങ്ങളുടെ രക്ഷകർ' എന്ന് വിളിക്കപ്പെടുന്നവർ ചില വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്നും, ഏറ്റവും പ്രധാനമായി ഈ 'ഹീറോകളെ' പ്രതിഷേധങ്ങളിലൊന്നും എവിടെയും കാണാതിരുന്നത് എന്തുകൊണ്ടാണെന്നും ഗവേഷണം ചെയ്തു നോക്കൂ! വാങ്ചുക്കിന്റെയും വിദ്യാർഥികളുടെയും പ്രതിഷേധ സമയത്ത് അവർ എങ്ങനെയാണ് തങ്ങളുടെ പിആർ മുതലെടുപ്പ് നടത്തിയത്? കണ്ണുകൾ തുറക്കൂ!!!

ആദ്യത്തെ വാചകം തുറന്നുസമ്മതിക്കുകയും, എന്നോട് തർക്കത്തിൽ ജയിക്കുന്നതുപോലെ വന്ന് സംസാരിക്കുകയും ചെയ്യുന്ന ചില വിചിത്ര മനുഷ്യരെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സർക്കാരിനെ നിങ്ങൾക്ക് എത്ര വേണമെങ്കിലും വെറുക്കാം, എന്നാൽ ആരെയെങ്കിലും അന്ധമായി വിശ്വസിക്കാൻ മാത്രം സ്വന്തം രാജ്യത്തെ വെറുക്കരുത്!

"സിജെപി തട്ടിപ്പ് സംഘം, എന്നെ ആക്രമിക്കുന്ന 
കമ്മികളെ, നിഷ്‌പക്ഷരേ..,
അണ്ണാക്കിലെ പിരി വെട്ടിയോ"; തുറന്നടിച്ച് മാധവ് സുരേഷ്
അന്ന് ആ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ കിട്ടാതിരുന്നപ്പോൾ ആരും പിന്തുണച്ചില്ല, ഇന്ന് 'രായന്' വിമർശനം: ധനുഷ്

പഞ്ചാബിൽ നടക്കുന്ന അസംബന്ധങ്ങൾക്കെതിരെ ഈ പാറ്റകൾ എന്ന് പ്രതികരിക്കും? അതോ ബിജെപിക്കെതിരെയാകുമ്പോൾ മാത്രമാണോ വിദ്യാഭ്യാസവും വിദ്യാർഥികളും പ്രധാനപ്പെട്ടതാകുന്നത്? അതോ 'ആപ്പ്' ഉൾപ്പെടുമ്പോൾ നിങ്ങളുടെ ഈ 'വോക്ക്' നട്ടെല്ലുകളുടെ ബലം കുറഞ്ഞുപോകുമോ? എവിടെയാണ് നിങ്ങളുടെ ഹീറോസ് ഇപ്പോൾ? (കാരണം ഭൂരിഭാഗം ആളുകളും അവർ രക്ഷകരാണെന്നാണ് കരുതുന്നത്)!

എന്റെ നിലപാട്, എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയുള്ള നിലപാടായിരുന്നിട്ടും എന്നെ ആക്രമിക്കുകയും എന്നെ 'അന്ധനായ സംഘി' എന്ന് വിളിക്കുകയും ചെയ്ത എല്ലാ കമ്മികൾക്കും 'നിഷ്പക്ഷർക്കും' വേണ്ടിയുള്ളതാണ് ഇത്. എവിടെപ്പോയി നിങ്ങൾ ഇപ്പോൾ? അണ്ണാക്കിലെ പിരി വെട്ടിയോ?നട്ടെല്ലില്ലാത്തവർ!!!

നിർഭാഗ്യവശാൽ ബിജെപിക്കെതിരെ സംസാരിക്കുന്നത് 'കൂൾ' ആയതുകൊണ്ട് എല്ലാവരും അത് ചെയ്യുന്നു. ബിജെപി ഉൾപ്പെട്ടിട്ടില്ലെങ്കിൽ യഥാർഥ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു.

ഒരു മണ്ടനാകാതിരിക്കൂ, ആദ്യം ഒരു ഇന്ത്യക്കാരനാകൂ. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വേണ്ടി സംസാരിച്ച അത്രയും ഉറക്കെ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും സംസാരിക്കൂ. നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ നിങ്ങളെ നിശബ്ദരാക്കാനോ സത്യത്തിന് മുന്നിൽ അന്ധരാക്കാനോ അനുവദിക്കരുത്. സാധാരണക്കാരന് വേണ്ടി നിൽക്കുന്ന ഒരേയൊരു കൂട്ടരെന്നവകാശപ്പെടുന്ന സിജെപി പഞ്ചാബിന്റെ കാര്യം വരുമ്പോൾ എവിടെപ്പോയി? അവിടെ ഭരണത്തിൽ ബിജെപി അല്ലാത്തതുകൊണ്ട് അവരുടെ ധൈര്യം ചോർന്നുപോയോ? അഭിജിത്ത് ദീപ്കെ മറുപടി പറയൂ 'സുഹൃത്തേ'!

News Malayalam 24x7
newsmalayalam.com