'മയൂഖം' മുതൽ 'ആരം' വരെ! സൈജു കുറുപ്പിന്റെ 20 സിനിമാ വർഷങ്ങൾ; ലൊക്കേഷനിൽ ആഘോഷം

സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ആരം'
'ആരം' ലൊക്കേഷനിലെ ആഘോഷം
'ആരം' ലൊക്കേഷനിലെ ആഘോഷം
Published on
Updated on

കൊച്ചി: 'മയൂഖം' എന്ന സിനിമയിലൂടെ തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായുമൊക്കെ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സൈജു കുറുപ്പ് സിനിമയിലെത്തിയിട്ട് 20 വർഷങ്ങൾ. ഇതിനകം മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമയിലെത്തിയതിന്റെ 20 വർഷങ്ങൾ 'ആരം' സിനിമയുടെ ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പം മധുരം പങ്കുവച്ചുകൊണ്ട് ആഘോഷിച്ചു.

സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന 'ആരം' സിനിമയുടെ അണിയറപ്രവർത്തകരാണ് നടന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം' ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവഹിക്കുന്നത്.

'ആരം' ലൊക്കേഷനിലെ ആഘോഷം
വാരിപ്പുണർന്ന് അശ്വത്ഥാമാവും സുപ്രീം യാസ്കിനും; 'കൽക്കി 2' സെറ്റിൽ അമിതാഭ് ബച്ചനും കമൽ ഹാസനും; ഷൂട്ടിങ് ആരംഭിച്ചു

സൈജു കുറുപ്പിന് പുറമെ സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

'ആരം' ലൊക്കേഷനിലെ ആഘോഷം
"വാട്‌സ്ആപ്പ് ഫോർവേഡുകൾ വച്ച് സിനിമ എടുക്കാനാകില്ല"; 'കേരള സ്റ്റോറി 2' സംവിധാനം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സുദീപ്തോ സെൻ

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ് റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പി.ആർ.ഒ ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com