

മലയാളികളുടെ പ്രിയ നായിക ഐശ്വര്യലക്ഷ്മി ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള താരമാണ്. മോഡലിംങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ താരത്തിന്റെ ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളത്തിലും തമിഴിലുമായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഐശ്വര്യക്ക് കഴിഞ്ഞു. സിനിമയിൽ സജീവമാണെങ്കിലും ശരിക്കും മെഡിക്കൽ ഡോക്ടറാണ് ഐശ്വര്യലക്ഷ്മി.
ഇപ്പോഴിതാ ഡോക്ടർ പഠനവും അതു കഴിഞ്ഞുള്ള എക്സ്പീരിയൻസുമെല്ലാം ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം. എംബിബിഎസ് പഠിച്ച് ഡോക്ടർ ആയെങ്കിലും തനിക്ക് ചികിത്സിക്കാൻ ഒരുവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഐശ്വര്യലക്ഷ്മി പറഞ്ഞു. "കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃശ്ചികമായി നടി ആയിപ്പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് . എന്റെ എംബിബിസ് പഠനം പൂർത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല." ഐശ്വര്യലക്ഷ്മി പറഞ്ഞു.
ഡോക്ടറാകാൻ അത്ര എളുപ്പം ഉള്ള കാര്യമല്ലെന്നും, എട്ടുവർഷം എങ്കിലും വേണമെന്നും നടി പറഞ്ഞു. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ വരവറിയിച്ച ഐശ്വര്യലക്ഷ്മി ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെയാണ് ആരാധകരുടെ ഫേവറിറ്റ് ആയത്. വിഷ്ണു വിശാൽ നായകനായ തമിഴ് ചിത്രം ഗാട്ടാ ഗുസ്തി 2 ആണ് ഐശ്വര്യലക്ഷ്മിയുടെ പുതിയ ചിത്രം.