"ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപാട് നല്ല ഓർമകൾ"; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് ഭാവന

സ്വന്തം നാട്ടിലേക്ക് കലോത്സവം എത്തിയതിൽ സന്തോഷം വാനോളമാണെന്ന് ഭാവന
നടി ഭാവന
നടി ഭാവന
Published on
Updated on

തൃശൂരിന്റെ മണ്ണിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആരവങ്ങൾ ഉയരുമ്പോൾ നടി ഭാവനയ്ക്ക് അത് ഓർമകളിലേക്കൊരു തിരിച്ചുപോക്കാണ്. ഇത്തവണ സ്വന്തം നാട്ടിൽ നടക്കുന്ന കലോത്സവത്തിൽ എത്തിച്ചേരാനാവാത്തതിന്റെ നിരാശ പങ്കുവച്ച താരം ഒരുപാട് നല്ല ഓർമകൾ കലോത്സവവുമായി ബന്ധപ്പെട്ട് തനിക്കുണ്ടെന്നും പറഞ്ഞു.

ഹോളി ഫാമിലി സ്കൂളിൽ പഠിച്ച കാലത്തെ ഓർമകളെ തട്ടിയുണർത്തി സ്വന്തം നാട്ടിലേക്ക് കലോത്സവം എത്തിയതിൽ സന്തോഷം വാനോളമാണെന്ന് ഭാവന ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. "കലോത്സവം തൃശൂരിൽ നടക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അത് തരുന്ന ഒരുപാട് ഓർമകളുണ്ട്. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപാട് നല്ല ഓർമകൾ," ഭാവന പറഞ്ഞു. കലകളുടെ ആഘോഷത്തിൽ ജയപരാജയങ്ങളേക്കാൾ അതിന്റെ ഭാഗമാകുന്നതും ആസ്വദിക്കുന്നതുമാണ് പ്രധാന കാര്യമെന്നും ഭാവന കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിനും ന്യൂസ് മലയാളത്തിനും നടി ആശംസകളും നേർന്നു.

നടി ഭാവന
ജെൻസികൾക്ക് ആവേശം; സദസിൻ്റെ മനംനിറച്ച് നാടൻ പാട്ടുകൾ| VIDEO
നടി ഭാവന
"മരണമാസ്, പൊളി"; കലോത്സവത്തിൻ്റെ ആവേശത്തിലലിഞ്ഞ് ഓട്ടിസം സെൻ്ററിലെ കുട്ടികൾ| VIDEO

അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 25 വേദികളിലായി 60 മത്സര ഇനങ്ങളാണ് നാലാം ദിനം അരങ്ങേറുക. 249ൽ 181 മത്സരങ്ങൾ പൂർത്തിയായപ്പോൾ 739 പോയിൻ്റുകളോടെ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com