"സ്ത്രീത്വത്തെ അപമാനിച്ചു"; ലക്ഷ്മി പ്രിയയ്‌ക്കെതിരെ പരാതിയുമായി നീന കുറുപ്പ്; AMMA അന്വേഷണ കമ്മീഷൻ പരിശോധിക്കും

സംഘടന നടപടി സ്വീകരിച്ചിലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് നീന കുറുപ്പ്
ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
Published on
Updated on

കൊച്ചി: നടി ലക്ഷ്‌മി പ്രിയയ്‌ക്കെതിരെ മലയാളം സിനിമ അഭിനേതാക്കളുടെ സംഘടന 'എഎംഎംഎ'യ്ക്ക് പരാതി നൽകി നടി നീന കുറുപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി. സംഘടന നടപടി സ്വീകരിച്ചിലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും നീന കുറുപ്പ് പരാതിയിൽ പറയുന്നു.

നീന കുറുപ്പ് - ലക്ഷ്‌മി പ്രിയ തർക്കം പരിശോധിക്കാൻ എഎംഎംഎ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് എക്സിക്യൂട്ടിവ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. കുഞ്ചൻ, സന്തോഷ് കീഴാറ്റൂർ, ആശാ അരവിന്ദ്, കുക്കു പരമേശ്വരൻ, ബിജു പപ്പൻ എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. മാർച്ച് രണ്ടിന് മുൻപ് കമ്മീഷൻ റിപ്പോർട്ട് നൽകണം.

എഎംഎംഎ വൈസ് പ്രസിഡന്റാണ് ലക്ഷ്‌മി പ്രിയ. നീന കുറുപ്പ് എക്സിക്യൂട്ടീവ് അംഗവും. സംഘടനയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ വലിയ ചർച്ചയായിരുന്നു. കുടുംബസംഗമത്തിനിടെ ലക്ഷ്മി പ്രിയ കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് വാക്‌പോരിലേക്ക് നയിച്ചത്.

ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ', ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20ന് തിയേറ്ററുകളിലേക്ക്

‘‘നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ. സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ. വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ആ പാവം കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾക്ക് അസൂയ കൊണ്ട് മാത്രമാണ്. ആ കുഞ്ഞിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്ത് നിന്ന് പൊട്ടി വീണതാണോ? നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്," എന്നാണ് ലക്ഷ്മി പ്രിയ വിവാദമായ ശബ്ദസന്ദേശത്തിൽ പറയുന്നത്.

ലക്ഷ്‌മിപ്രിയ, നീന കുറുപ്പ്
ഹേമ കമ്മിറ്റി റിപ്പോർട്ട് എത്രപേർ വായിച്ചു, കുറ്റാരോപിതർ ഇപ്പോഴും സജീവമായി തുടരുന്നു: കൊങ്കണ സെൻ ശർമ

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് 2026ലെ എഎംഎംഎ കുടുംബ സംഗമം നടന്നത്. പുതിയ ഭരണസമിതി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ കുടുംബ സംഗമം ആയിരുന്നുവിത്. ചടങ്ങിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാൽ, പത്മഭൂഷൺ ബഹുമതി ലഭിച്ച മമ്മൂട്ടി എന്നിവരെ ആദരിച്ചു. മലയാള സിനിമയിലെ തന്നെ മുതിർന്ന അഭിനേതാവ് ടി.ജി. രവിയെ ചടങ്ങിൽ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചിരുന്നു. കേന്ദ്രമന്ത്രിയും എഎംഎംഎയുടെ ഒന്നാമത്തെ മെമ്പറുമായ സുരേഷ് ഗോപിയായിരുന്നു ഉദ്ഘാടനം. പ്രസിഡന്റ് ശ്വേത മേനോൻ ആയിരുന്നു ചടങ്ങിന്റെ അധ്യക്ഷ. സ്പോർട്സ്, പാചക മത്സരം, ഫാഷൻ ഷോ തുടങ്ങി മറ്റു വിവിധയിനം കലാപരിപാടികളും കുടുംബ സംഗമത്തിൽ അരങ്ങേറിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com