"ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല"; വെളിപ്പെടുത്തി രശ്മിക മന്ദാന

'സിക്കന്ദറി'ന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല
സൽമാൻ ഖാൻ, രശ്മിക മന്ദാന
സൽമാൻ ഖാൻ, രശ്മിക മന്ദാനSource: X
Published on
Updated on

കൊച്ചി: സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'. 'അനിമൽ', 'ഛാവ' എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായി മാറിയ രശ്മിക മന്ദാന ആയിരുന്നു സിനിമയിലെ നായിക. വൻ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ താൻ ആദ്യം കേട്ട കഥയല്ല സിനിമയായതെന്ന് രശ്മിക തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

'സിക്കന്ദർ' സിനിമയുടെ തിരക്കഥ സംവിധായകൻ ആദ്യമായി തന്നോട് പറഞ്ഞതിനെപ്പറ്റിയാണ് നടി അഭിമുഖത്തിൽ സംസാരിക്കുന്നത്. "സിക്കന്ദറിനായി മുരുഗദോസ് സാറിനോട് സംസാരിച്ചത് എനിക്ക് ഓർമയുണ്ട്. ആദ്യം കേട്ടപ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒരു തിരക്കഥയായിരുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്," എന്നായിരുന്നു രശ്മികയുടെ വാക്കുകൾ. സിനിമാ നിർമാണത്തിൽ അത്തരം മാറ്റങ്ങൾ സാധാരണയാണെന്നും നടി പറയുന്നുണ്ട്.

സൽമാൻ ഖാൻ, രശ്മിക മന്ദാന
അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

"നിങ്ങൾ കേൾക്കുന്ന കഥ ഒന്നാകും. എന്നാൽ, സിനിമയിലെ പെർഫോർമൻസുകൾ, എഡിറ്റിങ് തീരുമാനങ്ങൾ, റിലീസ് തീയതി എന്നിവ അനുസരിച്ച് അതിൽ മാറ്റം വന്നേക്കും. ഇത് സിനിമകളിൽ സാധാരണയാണ്," എന്നും രശ്മിക കൂട്ടിച്ചേർത്തു.

സൽമാൻ ഖാൻ, രശ്മിക മന്ദാന
'കാട്ടാളൻ' ടീസറിനെതിരെ ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നുണ്ടല്ലോ എന്ന് കമന്റ്; മറുപടി നൽകി നിർമാതാക്കൾ

കഴിഞ്ഞ വർഷം ഇറങ്ങിയ 'ഛാവ', 'തമ്മ' തുടങ്ങിയ രശ്മികയുടെ ചിത്രങ്ങൾ ഹിറ്റുകളായിരുന്നു. എന്നാൽ വലിയ പ്രതീക്ഷയോടെ വന്ന 'സിക്കന്ദറി'ന് ബോക്സ് ഓഫീസിൽ നേട്ടം കൊയ്യാൻ സാധിച്ചില്ല. ഏകദേശം 180 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 184 കോടി രൂപയാണ് നേടിയത്. സാജിദ് നദിയാദ്‌വാല നിർമിച്ച 'സിക്കന്ദറി'ൽ സത്യരാജ്, കിഷോർ, കാജൽ അഗർവാൾ, ശർമൻ ജോഷി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. ഷാഹിദ് കപൂർ, കൃതി സനോൻ എന്നിവർക്കൊപ്പം 'കോക്ടെയ്ൽ 2' എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് നടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com